
കോട്ടയം ഏറ്റുമാനൂരില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി റിമാന്റില്‍. പ്രതി ജിബിന്‍ ജോര്‍ജിനെ 14 ദിവസത്തേക്ക് ആണ് റിമാന്‍ഡ് ചെയ്തത്. പ്രതിയെ കോട്ടയം സബ് ജയിലിലേക്ക് മാറ്റി.
സിവില്‍ പൊലീസ് ഓഫീസര്‍ ശ്യാംപ്രസാദിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ജിബിന്‍ ജോര്‍ജിനെ കോടതി റിമാന്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ആണ് പ്രതിയെ ഹാജരാക്കിയത്.
കോടതി ഇയാളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തട്ടുകടയിലെ തര്‍ക്കം പരിഹരിക്കുന്നതിനിടയില്‍ ഉണ്ടായ ക്രൂരമായ മര്‍ദ്ദനത്തില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ശ്യാംപ്രസാദ് കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
മര്‍ദ്ദനമേറ്റ് നിലത്തുവീണ ശ്യാം പ്രസാദിന്റെ നെഞ്ചില്‍ പ്രതി ചവിട്ടി പരുക്കേല്‍പ്പിച്ചിരുന്നു. ആക്രമണത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞു. ഇത് ശ്വാസകോശത്തില്‍ തുളച്ച് കയറിയതും മരണത്തിന് വഴിയൊരുക്കി.
സംഭവം നടന്ന തെള്ളകത്തെ തട്ടുകടയില്‍ ജിബിന്‍ ജോര്‍ജിനെ തിങ്കളാഴ്ച വൈകുന്നേരം എത്തിച്ച തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇതിനായി ഉടനടനെ തന്നെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here