പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം തടവ് ശിക്ഷ

Pocso case

എറണാകുളം പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം തടവ് ശിക്ഷ. കൂവപ്പടി സ്വദേശി ജിബോയിയെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

രണ്ട് വകുപ്പുകളിൽ ആയാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. 2018ൽ കോടനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷാവിധി. അന്ന് 17 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകി.

Also Read: പട്ടാപ്പകൽ ഗൃഹനാഥനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

പെൺകുട്ടിയുടെ അശ്ലീല ചിത്രം എടുത്ത പ്രതി ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെയും പ്രതിയുടെയും ഡി എൻ എ പരിശോധന ഫലം ലഭിച്ചതോടെയാണ് പ്രതി കുറ്റക്കാരൻ എന്ന് തെളിഞ്ഞത്.

Also Read: ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത കൊന്ന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട എഞ്ചിനീയര്‍ക്ക് അമ്മയെ കൊന്ന കേസില്‍ ജാമ്യം; സംഭവം തമി‍ഴ്നാട്ടില്‍

രണ്ടാം പ്രതിയായ ഇയാളുടെ സുഹൃത്തിനെ മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ കോടതി വെറുതെവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News