വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന പ്രതി പിടിയില്‍

വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന പ്രതി പിടിയില്‍. തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. വീട്ടില്‍ പെയന്റിംഗ് ജോലി ചെയ്തിരുന്ന പ്രതി, വീട്ടമ്മയെ കാപ്പി വടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച് രണ്ട് പവനോളം വരുന്ന സ്വര്‍ണ്ണ മാല കവര്‍ച്ച ചെയ്യുകയായിരുന്നു.

പ്രതിയായ അടൂര്‍ പന്നിവിള ലിനു ഭവനില്‍ റോഷന്‍ എന്ന ലിജുവിനെയാണ് മാനന്തവാടി ഡി വൈ എസ് പി പി എല്‍ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. കൃത്യത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ ചിറ്റാരിക്കല്‍ പൊലിസിന്റെ സാഹായത്തോടെയാണ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel