15 വര്‍ഷം മുന്‍പ് ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി; സഹായമായത് ടാറ്റൂ

നിരോധിത മേഖലയില്‍ നിന്ന് ഇന്ധനം മോഷ്ടിച്ച കേസിലെ പ്രതിയായ 63കാരനെ ‘ടാറ്റുവിന്റെ’ സഹായത്തോടെ അതിവിദഗ്ധമായി പിടികൂടി പൊലീസ്. 15 വര്‍ഷം മുന്‍പ് ഒളിവില്‍ പോയതാണ് ഇയാൾ. കേസില്‍ ജാമ്യത്തിലായിരുന്ന പ്രതി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഒളിവില്‍ പോകുകയായിരുന്നു. അറസ്റ്റിന്റെ സമയത്ത് കൈയില്‍ കുത്തിയിരുന്ന ടാറ്റുവാണ് അടയാളമായി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ബോംബെ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് ഇന്ധനം മോഷ്ടിച്ച കേസില്‍ 2008ലാണ് അര്‍മുഖം ദേവേന്ദ്ര ആദ്യം അറസ്റ്റിലായത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് വിവിധ കേസുകളില്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിന് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് അര്‍മുഖം ദേവേന്ദ്ര ഇപ്പോൾ പിടിയിലായത്.

അന്വേഷണത്തിനിടെ ചിലര്‍ പറഞ്ഞത് അര്‍മുഖം മരിച്ചുപോയി എന്നാണ്. അര്‍മുഖം നാടായ തമിഴ്‌നാട്ടിലേക്ക് മടങ്ങിപ്പോയെന്നാണ് മറ്റു ചിലര്‍ പറഞ്ഞത്. അന്വേഷണത്തിനിടെ അര്‍മുഖത്തിന്റെ മകനെ കണ്ടെത്താന്‍ സാധിച്ചത് കേസില്‍ നിര്‍ണായകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here