ജില്ലയിലെ വഴികള്‍ പരിചിതം; വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നത് പത്മകുമാര്‍, കേസില്‍ വേറെയും പ്രതികള്‍

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയുടെ കുറ്റസമ്മതത്തിന് പിറകേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജില്ലയിലെ വഴികളെല്ലാം പ്രതിക്കും സംഘത്തിനും പരിചിതമാണ്. വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നതും പത്മകുമാറായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടയിലാണ് പത്മകുമാറും ഭാര്യയും കുറ്റം സമ്മതിച്ചത്.

ALSO READ:  സിബിഎസ്ഇ 10, 12 പരീക്ഷ ഫലത്തില്‍ ഇനി മാര്‍ക്ക് ശതമാനമില്ല; പുതിയ പരിഷ്‌കരണവുമായി ബോര്‍ഡ്

നാട്ടില്‍ ബേക്കറി നടത്തുകയും റിയല്‍ എസ്റ്റേറ്റ് ബിസിനസുമുള്ള പത്മകുമാര്‍ കേസില്‍ മറ്റ് പ്രതികളും ഉണ്ടെന്ന വിവരമാണ് നല്‍കുന്നത്. അതേസമയം പതിനൊന്ന് ചിത്രങ്ങളോളം പൊലീസിന്റെ പക്കലുണ്ട്. അവരുടെ ചിത്രങ്ങളും കുട്ടിയെ കാണിച്ചിരുന്നു. ഇവരില്‍ പലരെയും കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.കസ്റ്റഡിയിലുള്ളവര്‍ക്ക് പുറമേയുള്ള പ്രതികളും ഉടന്‍ അറസ്റ്റിലാവും എന്നാണ് വിവരം. പ്രതികളുടെ മൊഴികളൊന്നും പൊലീസ് ഗൗരവമായി എടുത്തിട്ടില്ല. കൃത്യമായ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. അതേസമയം ചിറക്കരയിലെ ഫാം ഹൗസിലെ പരിശോധനയില്‍ നമ്പര്‍ പ്ലയിറ്റുകള്‍ കണ്ടെത്തിയത് പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകരമായി.

ALSO READ: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പി എ രാമചന്ദ്രൻ അന്തരിച്ചു

ആരുമായും പത്മകുമാര്‍ സൗഹൃദം പുലര്‍ത്തിയിരുന്നില്ലെന്നും ഒറ്റപ്പെട്ട ജീവിതമായിരുന്നെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ചിറക്കരയില്‍ പത്മകുമാറിനു ഫാമുണ്ട്. വീട്ടിലെ ആറു നായ്ക്കളെ ഫാം ഹൗസിലേക്ക് ഇന്നലെയാണ് മാറ്റിയതെന്നും നാട്ടുകാര്‍ പറയുന്നു. കേസില്‍ ഉള്‍പ്പെട്ട വെള്ളക്കാര്‍ ചിറക്കര ഭാഗത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പത്മകുമാറിന് തമിഴ്‌നാട്ടിലും ബന്ധങ്ങളുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News