കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ജീവനക്കാരി നീതുവിന് നേരെ ഭർത്താവ് വിപിനാണ് ആസിഡ് ഒഴിച്ചത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ നീതുവിനെ വിദഗ്ദ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൊട്ടാരക്കര വെട്ടിക്കവല കണ്ണങ്കോട് സ്വദേശി വിപിനാണ് ഭാര്യക്കു നേരെ ആസിഡ് ഒഴിച്ചത്.ബിബിനും നീതുവും ആശുപത്രിയുടെ സമീപം സംസാരിച്ചുകൊണ്ട് നിൽക്കെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് വിപിൻ കയ്യിൽ കരുതിയിരുന്ന ആസിഡ് നീതുവിൻ്റെ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. ആക്രമണത്തിനുശേഷം വിപിൻ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. സംഭവ ശേഷം ഒളിവിൽ പോയ വിപിനെ രാത്രിയോടെ പൊലീസ് പിടികൂടി.സ്ഥിരമായി ഇയാൾ ഭാര്യയുമായി വഴക്ക് ഉണ്ടാക്കുമായിരുവെന്ന് പൊലീസ് പറയുന്നു. അതേസമയം, പരുക്കേറ്റ നീതുവിന്റെ നില ഗുരുതരമായി തുടരുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here