അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍; സംഭവം പാലക്കാട് കല്ലടിക്കോട്

kalladikode-acid-drinking

പാലക്കാട് കല്ലടിക്കോട് അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാനാണ് ആസിഡ് കുടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.

Read Also: അജ്മീരില്‍ ഹോട്ടലില്‍ തീപിടുത്തം; കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

വീട്ടില്‍ അരിമ്പാറ ചികിത്സയ്ക്കായി കുപ്പിയില്‍ സൂക്ഷിച്ച ആസിഡാണ് ഫൈസാന്‍ അബദ്ധത്തില്‍ എടുത്തു കുടിച്ചത്. കുട്ടി നിലവിളിക്കുന്നത് കേട്ട് വീട്ടുകാര്‍ എത്തിയതോടെയാണ് ആസിഡ് കുടിച്ച വിവരം അറിഞ്ഞത്. ഉടന്‍ തന്നെ കല്ലടിക്കോട്ടെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു.

Read Also: കുവൈറ്റില്‍ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍

പിന്നീട് പാലക്കാട്ടെ പാലന ആശുപത്രിയില്‍ എത്തിയാണ് പ്രാഥമിക ചികിത്സ നല്‍കിയത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. ഫൈസാന് ചുണ്ടിലും വായിലും പൊള്ളല്‍ ഏറ്റിട്ടുണ്ട്.

News Summary: Five-year-old boy in critical condition after accidentally drinking acid in Palakkad’s Kalladikode

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News