മയക്കു മരുന്ന് കൈവശം വെച്ച കേസ്; കുറ്റവിമുക്തയാക്കിയ നടി ക്രിസന്‍ പെരേര തിരിച്ചെത്തി

മയക്കു മരുന്ന് കൈവശം വെച്ചെന്ന കേസില്‍ ഷാര്‍ജ കോടതി കുറ്റവിമുക്തയാക്കിയ നടി ക്രിസന്‍ പെരേര തിരിച്ചെത്തി. എല്ലാ കേസുകളിലും ക്രിസന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈ വിമാനത്താവളത്തില്‍ ക്രിസന്‍ എത്തിയത്. നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു എ ഇ അധികൃതര്‍ യാത്രാ വിലക്ക് ഒഴിവാക്കിയിരുന്നു. മുംബൈ പൊലീസ് നടത്തിയ അന്വേഷണമാണ് കേസില്‍ ക്രിസന്റെ നിരപരാധിത്വം തെളിയിക്കാന്‍ സഹായകമായത്.

മുംബൈയിലുള്ള രണ്ട് പേര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഗൂഢപദ്ധതിയനുസരിച്ചാണ് ക്രിസനെ കേസില്‍ കുടുക്കിയത്. ഏപ്രില്‍ 1 നാണ് അറസ്റ്റിലായത്. മുംബൈയില്‍ നിന്ന് ഷാര്‍ജ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ക്രിസിനെ മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ബോധപൂര്‍വം കേസില്‍ കുടുക്കാന്‍ വേണ്ടി മുംബൈയിലുള്ള രണ്ട് പേര്‍ ചേര്‍ന്നുണ്ടാക്കിയ പദ്ധതിയാണിതെന്ന് അന്നുതന്നെ ക്രിസന്‍ പെരേരയുടെ അഭിഭാഷകര്‍ വെളിപ്പെടുത്തിയിരുന്നു.

also read: എൻ എച്ച് എ ഐ യുടെ കടം കേന്ദ്ര കടമായി കണക്കാക്കാൻ കഴിയില്ല; കേന്ദ്രസർക്കാരിന്റേത് ഇരട്ടത്താപ്പെന്ന് ജോൺ ബ്രിട്ടാസ് എം പി

മൂന്ന് ആഴ്ചയില്‍ അധികം ജയിലില്‍ കഴിഞ്ഞ ശേഷം ഏപ്രില്‍ 28 നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. എന്നാല്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനാവുമായിരുന്നില്ല. തുടര്‍ന്ന് യുഎഇയിലുള്ള ബന്ധുക്കള്‍ക്കൊപ്പം കഴിയുകയായിരുന്നു. സഡക് 2, ബട്ല ഹൗസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ക്രിസന്‍ പെരേര. ഒരു ഹോളിവുഡ് വെബ്‍സീരിസില്‍ അഭിനയിക്കാനുള്ള അവസരം വാഗ്ദാനം ചെയ്താണ് ഓഡിഷനെന്ന പേരില്‍ രണ്ടംഗ സംഘമാണ് ക്രിസനോട് യുഎഇയിലേക്ക് പോകാന്‍ നിര്‍ദേശിച്ചത്. ഇതിനായുള്ള ടിക്കറ്റും മറ്റ് സംവിധാനങ്ങളും അവര്‍ തന്നെ ഒരുക്കി നല്‍കുകയും ചെയ്‍തു. യാത്ര പുറപ്പെടും മുമ്പ് ക്രിസന് ഇവര്‍ നല്‍കിയ ഒരു ട്രോഫിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നു. യുഎഇയില്‍ എത്തിയ ശേഷം ഈ ട്രോഫി മറ്റൊരാള്‍ക്ക് കൈമാറണമെന്ന് നടിയോട് നിര്‍ദേശിച്ചു. വിമാനത്താവളത്തില്‍ വെച്ചു നടന്ന പരിശോധനയില്‍ ട്രോഫിക്കുള്ളില്‍ ലഹരി പദാര്‍ത്ഥം കണ്ടെത്തുകയും അവിടെ വെച്ച് തന്നെ അറസ്റ്റിലാവുകയും ചെയ്തു.

also read: ചലച്ചിത്ര അവാർഡ് ആരോപണം; അന്വേഷണം നടത്താൻ ഉത്തരവിട്ട് മുഖ്യമന്ത്രി

അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കേസുകളില്‍ നിന്ന് നടിയെ കുറ്റവിമുക്തയാക്കുകയായിരന്നു. യാത്രാ വിലക്കും നീക്കിയിട്ടുണ്ട്. കരിമ്പട്ടികയില്‍ നിന്നും ഇവരുടെ പേര്‍ ഒഴിവാക്കി. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് നടത്തിയ നടത്തിയ അന്വേഷണത്തില്‍ പോള്‍ ആന്തോണി, ഇയാളുടെ സുഹൃത്തായ രാജേഷ് ബൊബാതെ, മയക്കുമരുന്ന് കടത്തുകാരനായ ശാന്തിസിങ് രജ്പുത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഷാര്‍ജയില്‍ വെബ്‍സീരിസിന്റെ ഓഡിഷനെന്ന പേരില്‍ ക്രിസന്‍ പെരേരയെ യുഎഇയിലേക്ക് അയച്ചതും മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് കുടുക്കിയതും ഇവരാണെന്ന് കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News