അമൃത്പാല്‍ സിംഗ് അറസ്റ്റിലെന്ന് സൂചന, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിർത്തി

പഞ്ചാബിലെ ഖാലിസ്ഥാൻ വിഘടന വാദി നേതാവ് അമൃത് പാൽ സിംഗ് അറസ്റ്റിലെന്ന് സൂചന. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ശേഷം നാകോദാറില്‍ നിന്ന് അമൃത്പാലിനെ പിടികൂടിയെന്നും സൂചനയുണ്ട്. ജലന്ധറില്‍വച്ച് അമൃത്പാലിന്റെ ആറ് അനുയായികളെയും പൊലീസ് പിടികൂടിയെന്നാണ് വിവരം.

സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നാളെ ഉച്ച വരെ നിര്‍ത്തിവച്ചു. വ്യാജപ്രചാരണം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ജലന്ധർ അമൃത്സർ അടക്കമുള്ള നഗരങ്ങളിൽ വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അമൃത്പാൽ സിംഗിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ജി20 പരിപാടി പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here