സിസ തോമസിനെതിരെ നടപടി, കുറ്റാരോപണ പത്രിക നൽകി സർക്കാർ

സിസ തോമസിനെതിരെ നടപടി. സിസ തോമസിന് സർക്കാർ കുറ്റാരോപണ പത്രിക നൽകി. സർവീസ് ചട്ടം 48 സംഘിച്ചു, ജോയിന്‍റ് ഡയറക്ടർ ചുമതല നിർവഹിക്കുന്നതിൽ വീ‍ഴ്ച വരുത്തി എന്നിവ കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. എതിർവാദ പത്രിക 15 ദിവസത്തിനകം നൽകണമെന്നും സർക്കാർ നിർദേശിച്ചു.

സർവീസ് ചട്ടം 48 ലംഘിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഡോ. സിസ തോമസിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. നോട്ടീസ് റദ്ദാക്കണം എന്ന് കാണിച്ച് സിസ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. അത് നിരാകരിച്ച ട്രൈബ്യൂണൽ സിസയെ കൂടി കേട്ട് കൊണ്ട് സർക്കാരിന് തുടർ നടപടി സ്വീകരിക്കാമെന്ന് വിധിച്ചു. തുടർന്നാണ് സിസ തോമസിനോട് ഇന്ന് സർക്കാരിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചത്.

എന്നാൽ സിസ തോമസ് ഹാജരാകാത്ത സാഹചര്യത്തിലാണ് സർക്കാർ തുടർനടപടി സ്വീകരിച്ചത്. അച്ചടക്ക നടപടി സ്വീകരിക്കേണ്ട സാഹചര്യം സംജാതമായത് കൊണ്ടാണ് കുറ്റാരോപണ പത്രിക നൽകുന്നതെന്നും സർക്കാർ സിസയ്ക്കയച്ച മെയിലിൽ വ്യക്തമാക്കുന്നു. സർവീസ് ചട്ടം 48-ന്‍റെ ലംഘനത്തിന്‍റെ അടിസ്ഥാനത്തിൽ ജോയിന്‍റ് ഡയറക്ടർ സ്ഥാനത്ത് വീ‍ഴ്ച വരുത്തി. ഔദ്യോഗിക കാര്യങ്ങളിൽ കാലതാമസം വരുത്തി, ഫയലുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തു, കൃത്യ നിർവഹണത്തില്‍ വീ‍ഴ്ച വരുത്തി എന്നിവ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വ്യക്തമാക്കുന്നു. എതിർവാദ പത്രിക 15 ദിവസത്തിനകം നൽകണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News