പ്രതിയുടെ 60000 രൂപയുടെ പേന കൈവശപ്പെടുത്തി തൃത്താല പൊലീസ് എസ്എച്ച്ഒ: നടപടി

പ്രതിയുടെ 60000 രൂപയോളം വില വരുന്ന പേന കൈവശപ്പെടുത്തി തൃത്താല പൊലീസ്  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്‍റെ പക്കൽ ഉണ്ടായിരുന്ന മോണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ ഓ വിജയകുമാർ കൈവശപ്പെടുത്തിയത്.

ALSO READ: വിവാദ ഭൂമി ഇടപാടും നികുതി വെട്ടിപ്പും, മാത്യു കുഴൽനാടനെതിരെ ഊർജിത അന്വേഷണത്തിന് വിജിലൻസ്

സംഭവത്തില്‍ വിജയകുമാറിനെതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ നൽകിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്ത് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്‌.

ALSO READ: മർദ്ദനമേറ്റ് യുവാവ് മരിച്ചു, ആശുപത്രിയിലെത്തിച്ചവര്‍ ഓടി രക്ഷപ്പെട്ടു

കാപ്പ നടപടികൾക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഫൈസലിന്‍റെ പേന ഉദ്യോഗസ്ഥന്‍ വാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News