‘കേരള സ്‌റ്റോറി’ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടി അപലപനീയം: ഐ.എന്‍.എല്‍

കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന ‘കേരള സ്‌റ്റോറി ‘ എന്ന സിനിമ സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് പ്രണയത്തെ കുറിച്ച് ”ബോധവത്കരണം” നടത്തിയ ഇടുക്കി രൂപതയുടെ നടപടി അങ്ങേയറ്റം അപലപനീയവും കേരളത്തിലും വിഭാഗീയത വളര്‍ത്താനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

ദൂരദര്‍ശന്‍ വഴി ‘കേരള സ്‌റ്റോറി’ സംപ്രേഷണം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രി തന്നെ ബന്ധപ്പെട്ടവരെ ഉണര്‍ത്തിയിട്ടും കൂട്ടാക്കാതിരുന്നത് വിവാദമായതാണ്. ആ പശ്ചാത്തലത്തില്‍ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ മതവിദ്വേഷം പരത്തുന്ന ഒരു ക്ഷുദ്ര സൃഷ്ടി പ്രദര്‍ശിപ്പിക്കുക വഴി ക്രൈസ്തവ മത മേധാവികള്‍ എന്താണ് നേടാന്‍ പോകുന്നതെന്ന് മനസ്സിലാവുന്നില്ല.

Also Read: തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും തിരിച്ചടി; ജോസഫ് ഗ്രൂപ്പിൽ കൂട്ടരാജി

വിശ്വാസോല്‍സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് നല്‍കിയ ആക്ടിവിറ്റി ബുക്കില്‍ ലവ് ജിഹാദിനെ കുറിച്ച് പ്രത്യേക അധ്യായം ചേര്‍ക്കുക കൂടി ചെയ്തതോടെ എല്ലാം ആസൂത്രിതമാണെന്ന് വ്യക്തമാവുന്നുണ്ട്. കോടതി പോലും തള്ളിക്കളഞ്ഞ ഇസ്‌ലാേമോഫോബിയ പരത്തുന്ന പഴകിപ്പുളിച്ച വ്യാജ കഥകള്‍ ആധികാരിക വിവരങ്ങളായി കുട്ടികളുടെ മുന്നില്‍ നിരത്തുന്ന അവിവേകം സമൂഹത്തില്‍ അന്തഛിദ്രത വളര്‍ത്താനേ ഉപകരിക്കുകയുള്ളുവെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here