മതത്തിന്റെ പേരില്‍ വോട്ട് തേടിയ മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടിയെടുക്കണം: ഉദ്ധവ് താക്കറെ

മതത്തിന്റെ പേരില്‍ വോട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് ശിവസേന യുബിടി വിഭാഗം അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സൗജന്യ തീര്‍ത്ഥാടനം വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്താണ് അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണമെന്നും താക്കറെ കുറ്റപ്പെടുത്തി.

READ ALSO:മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും മോദി മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്നും താക്കറെ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ ശിവസേനയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അനുവദിക്കുമോയെന്നും താക്കറെ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പരസ്യമായി പ്രകടമാകുന്നതെന്നും താക്കറെ ആരോപിച്ചു.

READ ALSO:മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്: സുരേഷ് ഗോപിക്കെതിരെ കൂടുതൽ നിയമോപദേശം തേടും; വൈകാതെ കുറ്റപത്രം സമര്‍പ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News