
മദ്യപിച്ച് വാഹനമോടിച്ച് കുട്ടിയെ ഇടിച്ച് വീഴ്ത്തി അപകടം സൃഷ്ടിച്ച ചെങ്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരെ കർശന നിയമനടപടി വേണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻ്റ് വി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു. മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിയ്ക്കുകയും വാഹനം നിർത്താതെ പോയി നിരുത്തരവാദപരമായി പെരുമാറുകയും ചെയ്തത് ഗുരുതരമാണ്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കോൺഗ്രസ് നേതാവായ അജിത് കുമാറിനൊപ്പം പഞ്ചായത്ത് മെമ്പർ ജെന്നറുമുണ്ടായിരുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന ചെങ്കൽ പഞ്ചായത്ത് ഓഫീസ് മദ്യപസംഘത്തിൻ്റെയും അഴിമതിക്കാരുടെയും പിടിയിലാണ്. ഇവിടെ നടന്ന വൻ അഴിമതിയെ സംബന്ധിച്ച് വിവരങ്ങൾ പുറത്തറിയുകയും ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടെ ഗൗരവപൂർവം വന്നിട്ടുമുണ്ട്. മദ്യ- ലഹരി – അഴിമതി മാഫിയയ്ക്ക് നേതൃത്വം നൽകുന്നത് കോൺഗ്രസ് പഞ്ചായത്ത് മെമ്പറന്മാരാണ്.
Also Read: നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവ് മദ്യപിച്ച് വാഹനമോടിച്ച് അപകടം
മുമ്പും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജിത് കുമാറിനെതിരെ മദ്യപിച്ച് വാഹനമോടിച്ച വിഷയം ഉയർന്നുവന്നിട്ടുണ്ട്. നാട്ടിലെമ്പാടും സാമൂഹ്യ വിരുദ്ധന്മാരുടെയും മദ്യ- ലഹരി മാഫിയയുടെയും നേതൃത്വമായി കോൺഗ്രസ് അധ:പതിച്ചിരിക്കുന്നു. ഇത്തരം ചെയ്തികൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here