യുവതിക്കുനേരെ ലൈം​ഗീകാതിക്രമം നടത്തിയ കോൺഗ്രസ്‌ നേതാവിനെതിരെ നപടിയെടുക്കണം: ജനാധിപത്യമഹിളാ അസോസിഷേൻ ‌താമരശേരി ഏരിയാ കമ്മിറ്റി

aidwa against a aravindan

താമരശേരിയിൽ ജോലി ആവശ്യാർഥം കാണാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കെ പി സി സി അംഗത്തിന്റെ നടപടി പൊതുപ്രവർത്തകർക്ക്‌ തന്നെ അപമാനമാണെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ താമരശേരി ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

മുൻ പഞ്ചായത്ത്‌ പ്രസിഡന്റും കോൺഗ്രസ്‌ ഭാരവാഹിയുമായ എ അരവിന്ദൻ തന്റെ വീട്ടിൽ ജോലി ആവശ്യവുമായെത്തിയ യുവതി്യാേട്‌ നടത്തിയ നടപടി ഹീനമാണ്‌. ആവശ്യങ്ങൾക്കായി സമീപിക്കുന്ന സ്‌ത്രീകളോട്‌ പൊതുപ്രവർത്തകനായ ഇയാൾ കാണിച്ച നടപടി അപലപനീയമാണെന്നും മഹിളാ അസോസസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

Also read: യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗീക അതിക്രമം; കെപിസിസി അംഗം എ അരവിന്ദനെതിരെ പൊലീസ് കേസെടുത്തു

ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ്‌ തയ്യാറാവണമെന്നും കേസെടുത്ത്‌ അറസ്‌റ്റ്‌ ചെയ്യണമെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
കെ പി സി സി അം​ഗം എ അരവിന്ദനായിരുന്നു യുവതിക്ക് നേരെ അതിക്രമം നടത്തിയത്. സംഭവത്തിൽ ഇയാൾക്കെതിരെ താമരശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടിലേക്ക് വിളിച്ചു വരുത്തി അതിക്രമം കാണിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News