ആക്ടീവയുടെ ഇവി സ്കൂട്ടർ ആദ്യമേ സ്വന്തമാക്കാം ബുക്കിങ് ഈ തീയതി മുതൽ ആരംഭിക്കും

Acitiva e

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ സ്കൂട്ടറാണ് ഹോണ്ടയുടെ ആക്ടീവ. പ്രമുഖ വാഹന നിർമ്മാതാക്കളും, പുതുമുഖ നിർമ്മാതാക്കളുമെല്ലാം ഇലക്ട്രിക്ക് സ്കൂട്ടർ വിഭാ​ഗത്തിൽ പുതുമുഖ താരങ്ങളെ ഇറക്കുമ്പോഴും ഹോണ്ട ഇവി സെ​ഗ്മന്റിലേക്ക് ചുവടുവെച്ചിരുന്നില്ല. ഇപ്പോൾ ഇതാ ഹോണ്ടയുടെ പുത്തൻ ഇവി വിപണിയിൽ എത്തുകയാണ്. ആക്ടിവ സ്കൂട്ടറിൻ്റെ ഇലക്ട്രിക് പതിപ്പായ ആക്ടിവ ഇ യും മറ്റൊരു ഇലക്ട്രിക് സ്കൂട്ടറുമാണ് ഇവി സെ​ഗ്മന്റിൽ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്.

പുതിയതായയി അവതരിപ്പിച്ച സ്‌കൂട്ടറുകളുടെ ബുക്കിംഗ്, ഡെലിവറി ടൈംലൈനുകള്‍ ഇപ്പോള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഹോണ്ടയുടെ റെഡ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കും പുതിയ ഇവികള്‍ വില്‍ക്കുക. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള പ്രത്യേക കോര്‍ണറിലായിരിക്കും ഇവ പ്രദര്‍ശിപ്പിക്കുക. ബുക്കിങ് ആരംഭിക്കുന്നത് 2025 ജനുവരി 1 മുതലായിരിക്കും. ഫെബ്രുവരി ഒന്ന് മുതൽ വാഹനം ഡെലിവറി ചെയ്യാനും ആരംഭിക്കും.

Also Read: പ്രീമിയം ഫീച്ചർ തന്നെ ; ക്യൂ 7 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി ഔഡി

​ഗംഭീരമായ ഡിസൈനിലാണ് ആക്ടീവ ഇവി എത്തുന്നത്. പേള്‍ ഷാലോ ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, പേള്‍ സെറിനിറ്റി ബ്ലൂ, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനിലാണ് വാഹനം ലഭ്യമാകുക.

സീറ്റിനടിയിൽ ബൂട്ട് സ്‌പെയ്‌സിൽ ഘടിപ്പിച്ച 1.3 kWh കപ്പാസിറ്റിയുള്ള ട്വിൻ ബാറ്ററി പായ്ക്ക് സെറ്റപ്പാണ് ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. ഏകദേശം 102 കിലോമീറ്റർ റേഞ്ചാണ് ബാറ്ററിക്ക് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. 22 Nm പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 6kW പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറുമായിട്ട് എത്തുന്ന ആക്ടിവ ഇ ക്ക് മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വരെ വേഗത്ത ലഭിക്കും.

Also Read: സുരക്ഷമുഖ്യം; സുഖയാത്രക്കായി കൂടുതൽ ഫീച്ചറുമായി ഊബർ

99 ശതമാനം പ്രദേശികവല്‍ക്കരണത്തോടെയാണ് പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുകൾ ഹോണ്ട നിർമ്മിക്കുന്നത്. അതിനാൽ തന്നെ സ്‌കൂട്ടറുകള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News