നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ കെജിഎംഒഎ യുടെ സജീവ പങ്കാളിത്തം; മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ

കോഴിക്കോട് ജില്ലയിൽ നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ആത്മസമർപ്പണത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അഭിവാദ്യം ചെയ്ത് കെജിഎംഒഎ. രോഗം സ്ഥിരീകരിച്ചത് മുതൽ ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനമാണ് നടക്കുന്നത്. 2018 ലെ രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിൽ വിജയിച്ച അനുഭവ പരിചയമുള്ള കെ ജി എം ഒ എ അംഗങ്ങളായ വിദഗ്ദരായ ഡോക്ടർമാരുടെ മികച്ച ടീം നിപ കണ്ട്രോൾ സെന്ററിലും വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും ചിട്ടയോടെയുള്ള പ്രവർത്തനത്തിലാണ്.

ALSO READ: കേരളത്തിലെ ജനകീയാസൂത്രണ സംവിധാനവും അധികാര വികേന്ദ്രീകരണവും ലോകത്തിന് തന്നെ മാതൃക

നിപ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പനി സർവ്വേ, സമ്പർക്ക പട്ടിക തയ്യാറാക്കൽ, ഉറവിടം കണ്ടെത്തൽ എന്നീ പ്രവർത്തനങ്ങൾ ജില്ലാ, സംസ്ഥാന, കേന്ദ്ര ടീമുകൾക്കൊപ്പം കൃത്യമായ ഏകോപനത്തോടെ നടന്നുവരികയാണ്. ജില്ലാ കൺട്രോൾ റൂമിൽ വിദഗ്ധരായ ഡോക്ടറർമാരാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. രോഗിയുമായി സമ്പർക്കമുള്ള വീടുകൾ നേരിട്ട് സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കുന്നതിനും അവർക്കുള്ള മരുന്നുകളും മറ്റു ആരോഗ്യപരമായ ആവശ്യങ്ങളും എത്തിച്ചു കൊടുക്കുന്നതിനും നേതൃപരമായ പങ്കാണ് കെജിഎംഒഎ അംഗങ്ങളായ മെഡിക്കൽ ഓഫീസർമാർ ചെയ്യുന്നത്. സമ്പർക്ക പട്ടികയിലുള്ളവരെ ദിവസം രണ്ടു നേരം വിളിച്ച് അവരുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും അവർക്കു വേണ്ട മാനസിക- ആരോഗ്യ കാര്യങ്ങളിലുള്ള പിന്തുണ കൃത്യമായി ലഭ്യമാക്കുകയും ചെയ്യുന്നു. സ്രവം പരിശോധനക്കായി ശേഖരിക്കുന്നു. ഇവരിൽ രോഗ ലക്ഷണമുള്ളവരെ ചികിത്സക്കായി ജില്ലാ കണ്ട്രോൾ റൂം മുഖാന്തരം മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ഐസൊലേഷൻ വാർഡിൽ എത്തിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. ഇൻഡക്സ് കേസിനു രോഗം നിർണയിക്കാൻ സാധിച്ചത് ആരോഗ്യ വകുപ്പിന്റെ വലിയ നേട്ടവും പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയൊരു വഴിത്തിരിവുമാണ്.

ALSO READ: സ്വർണവില ഇനിയും ഇടിയുമോ? സ്വർണ വിലയിൽ നേരിയ വ്യത്യാസം

നിപ നിയന്ത്രണത്തിനായി തുടർ വിദ്യാഭ്യാസ ക്ലാസുകൾ കെജിഎംഒഎ യുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചു. സൂം പ്ലാറ്റ്ഫോമിൽ നടത്തിയ ഈ പരിശീലന പരിപാടിയിൽ വിവിധ കാർഡറിൽപെട്ട ആയിരത്തോളം ഡോക്ടർമാർക്ക് പരിശീലനം നൽകി. ഇതിനു തുടർച്ചയായി മെഡിക്കൽ ഓഫീസർമാർ തങ്ങളുടെ ആരോഗ്യ സ്ഥാപനങ്ങളിലും ജനങ്ങൾക്കായും ആരോഗ്യ ബോധവൽക്കരണ ക്‌ളാസ്സുകൾ തുടർന്ന് കൊണ്ടിരിക്കുന്നു. പൊതുജനാരോഗ്യരംഗത്തെ വിദഗ്ധരുടെ കൂട്ടായ്മ എന്ന നിലയിലും ആരോഗ്യവകുപ്പിന്റെ ഭാഗമെന്ന നിലയിലും ഈ പൊതുജനാരോഗ്യ വെല്ലുവിളി സധൈര്യം പ്രതിരോധിച്ച് സമൂഹത്തെ ആശ്വാസതീരത്തെത്തിക്കാൻ കെ ജി എം ഒ എ പ്രതിജ്ഞാബദ്ധമാണെന്നുമാണ് പ്രസ്താവനയിൽ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News