പ്രിയതാരത്തെ കാണാൻ വിമാനത്താവളത്തിലേക്ക് ആരാധകരുടെ തള്ളിക്കയറ്റം; തിരക്കിനിടെ നടൻ അജിത് കുമാറിന് പരുക്ക്

നടൻ അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ചെറിയ പരുക്കേറ്റതിനെ തുടർന്ന് ആണ് താരത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ ബഹുമതി സ്വീകരിച്ചതിന് ശേഷമാണ് അദ്ദേഹം ന്യൂഡൽഹിയിൽ നിന്ന് മടങ്ങിയത്. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വെച്ച് താരത്തെ കാണാൻ വലിയ ഒരു അർദ്ധക കൂട്ടം തന്നെ എത്തിയിരുന്നു. ഇതിനിടെയാണ് നടന്റെ കാലിന് ചെറിയ പരുക്കേറ്റതായിട്ട് റിപ്പോർട്ട്. ഫിസിയോതെറാപ്പിക്ക് ശേഷം അദ്ദേഹം ആശുപത്രി വിടുമെന്നും ആണ് റിപ്പോർട്ട്.

തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ ആണ് താരം പുരസ്‌കാരം ഏറ്റുവാങ്ങിയത്. അജിത്തിനൊപ്പം ശാലിനിയും മക്കളും ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാർഡും ഡൽഹിയിൽ എത്തിയിരുന്നു. ഈ ബഹുമതി തന്റെ സിനിമാ ജീവിതത്തിലെ കൂട്ടായ പരിശ്രമങ്ങളുടെ അംഗീകാരമാണെന്ന് പുരസ്കാരം സ്വീകരിച്ച ശേഷം താരം പറഞ്ഞു.

ALSO READ: കഞ്ചാവുമായി സംവിധായകര്‍ പിടിയിലായ കേസ്: ‘ഫ്‌ലാറ്റില്‍ ഒന്നരമാസമായി ലഹരി ഉപയോഗം നടക്കുന്നതായി സൂചന ലഭിച്ചു’: എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍

അഭിനയത്തിനു പുറമേ, റേസിംഗ് വിജയങ്ങളുടെ പേരിലും അജിത്ത് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ബെൽജിയം 12H ഇവന്റിൽ അദ്ദേഹത്തിന്റെ റേസിംഗ് ടീം അടുത്തിടെ രണ്ടാം സ്ഥാനം നേടി. കൂടുതൽ അന്താരാഷ്ട്ര റേസിംഗ് ഇവന്റുകളിൽ പങ്കെടുക്കാൻ അദ്ദേഹം ഉടൻ തന്നെ യൂറോപ്പിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News