അക്ഷയ് കുമാര്‍ ഇനി മുതല്‍ ഇന്ത്യന്‍ പൗരന്‍, കനേഡിയന്‍ പാസ്പോര്‍ട്ട് ഉപേക്ഷിച്ചു

ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഇന്ത്യന്‍ പൗരത്വം നേടി. അക്ഷയ് നേരത്തെ  കനേഡിയന്‍ പൗരനായിരുന്നു. ഇപ്പോഴിതാ 77ാം സ്വാതന്ത്ര്യദിനത്തില്‍ താന്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതായി ട്വിറ്ററിലൂടെ അറിച്ചിരിക്കുകയാണ് അദ്ദേഹം. ഇതോടെ അക്ഷയ് കുമാറിന്‍റെ കനേഡിയന്‍ പൗരത്വം നഷ്ടമായി.

ALSO READ:  ചെങ്കോട്ടയിൽ മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; മണിപ്പൂരിലും ഹരിയാനയിലും ഞങ്ങൾ കണ്ടത് കരൾ പിളർക്കുന്ന കാഴ്ച; എ.എ റഹീം എം പി

മനസും പൗരത്വവും, രണ്ടും ഹിന്ദുസ്ഥാനി എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഏവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേരുന്നതായും അക്ഷയ് പറഞ്ഞു. ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന്‍റെ രേഖകളും അദ്ദേഹം പോസ്റ്റ് ചെയ്തു. 2019 ലാണ് ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടി അക്ഷയ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ കൊവിഡ് കാരണം നടപടികള്‍ നീളുകയായിരുന്നു. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് കനേഡിയിന്‍ പൗരത്വം നേടിയതില്‍ വലിയ വിമര്‍ശനമാണ് അക്ഷയ് നേരിട്ടിരുന്നത്. അത്തരം വിമര്‍ശനങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2011 ലാണ് അക്ഷയ് കനേഡിയന്‍ പൗരത്വം നേടുന്നത്. കുടുംബത്തോടൊപ്പം കാനഡയില്‍ താമസമാക്കിയ അക്ഷയ് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വം നേടുന്നത്.

ALSO READ: നികുതി വെട്ടിപ്പ്: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ സമഗ്രാന്വേഷണം വേണമെന്ന് സി എന്‍ മോഹനന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News