നടനും സംവിധായകനുമായ സി വി ശിവശങ്കര്‍ അന്തരിച്ചു

കന്നട സംവിധായകനും നടനും തിരക്കഥാകൃത്തും ഗാനരചയിതാവും നിര്‍മ്മാതാവുമായ സിവി ശിവശങ്കര്‍ അന്തരിച്ചു. 90 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബംഗളൂരൂവിലെ വീട്ടില്‍ പൂജ ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനിമ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.

Also Read: വാട്ട് എന്ത്, വെയർ എവിടെ… ഇംഗ്ലീഷ് പഠനത്തിൽ വ്യത്യസ്തമായൊരു രീതിയിൽ വൈറലായി പള്ളിക്കൽ സ്കൂളിലെ ഇംഗ്ലീഷ് പാട്ട്

1933 മാര്‍ച്ച് 23ന് തുമകൂരിലെ തിപ്തൂറിലാണ് ശിവശങ്കര്‍ ജനിച്ചത്. 1958ല്‍ രാജ്കുമാര്‍ അഭിനയിച്ച ശ്രീകൃഷ്ണ ഗരുഡി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേത്തേക്ക് പ്രവേശിപ്പിച്ചത്. നിരവധി ചിത്രങ്ങളും സംവിധാനം ചെയ്തു. കര്‍ണാടക സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News