നടനും സംവിധായകനുമായ മംഗള്‍ ധില്ലന്‍ അന്തരിച്ചു

നടനും സംവിധായകനുമായ മംഗള്‍ ധില്ലന്‍ അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്നാണ് മരണം. ലുദിയാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ടെലിവിഷനിലൂടെയാണ് പഞ്ചാബിലെ സിഖ് കുടുംബത്തില്‍ ജനിച്ച മംഗള്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. കഥ സാഗര്‍ എന്ന സീരിലിലൂടെയാണ് അരങ്ങേറ്റം. ബുനിയാദ് എന്ന സീരിയല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

നിരവധി പഞ്ചാബി- ഹിന്ദി സിനിമകളിലും അഭിനയിച്ചു. ഖൂന്‍ ഭാരി മാങ്, സഖ്മി ഔരത്, ദയാവാന്‍, കഹാന്‍ ഹേ കനൂന്‍, നാക ബന്‍ഡി, അംബ. ട്രെയിന്‍ ടു പാകിസ്ഥാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2017 ല്‍ പുറത്തിറങ്ങിയ തൂഫാന്‍ സിങ്ങിലാണ് അവസാനം എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here