ഷിബു എന്ന ആ കഥാപാത്രം ചെയ്യാനിരുന്നത് മറ്റൊരു നടന്‍, അതും ഞാന്‍ ചോദിച്ചുവാങ്ങിയതാണ്: അപ്പാനി ശരത്ത്

തന്റെ സിനിമാ ജിവിതത്തില്‍ താന്‍ അവസരങ്ങള്‍ ചോദിച്ചുവാങ്ങുന്ന ആളാണെന്ന് തുറന്നുപറഞ്ഞ് നടന്‍ അപ്പാനി ശരത്ത്. വിളിക്കുമ്പോഴൊക്കെ സംവിധായകര്‍ പറഞ്ഞത് ഇഷ്ടക്കേട് കൊണ്ടല്ല, മറിച്ച് എന്നെ വിളിച്ച് അഭിനയിപ്പിക്കണെമെങ്കില്‍ ആ കഥാപാത്രം ആപ്റ്റായിരിക്കണം എന്നാണ് പറഞ്ഞത്.

Also Read : ഒരു തക്കാളിയും സവാളയും മാത്രം മതി, ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ കറി റെഡി വെറും 5 മിനുട്ടിനുള്ളില്‍

സിനിമകള്‍ കുറഞ്ഞു വന്നപ്പോള്‍ താന്‍ പലരെയും വിളിച്ചിരുന്നുവെന്നും അപ്പാനി ശരത് പറഞ്ഞു. മാലിക്കിലെ ഷിബു എന്ന കഥാപാത്രം താന്‍ ചോദിച്ചു വാങ്ങിയതാണെന്നും താരം പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘വിളിക്കുമ്പോഴൊക്കെ സംവിധായകര്‍ പറഞ്ഞത് ഇഷ്ടക്കേട് കൊണ്ടല്ല, മറിച്ച് എന്നെ വിളിച്ച് അഭിനയിപ്പിക്കണെമെങ്കില്‍ ആ കഥാപാത്രം ആപ്റ്റായിരിക്കണംഎന്നാണ് പറഞ്ഞത്.

ഞാന്‍ മഹേഷേട്ടനെ ഒരുപാട് തവണ ഫോണ്‍ വിളിച്ചു ചോദിച്ച കഥാപാത്രമാണ് മാലിക്കിലേത്. ഫാഫയും കുറച്ച് ടീമുമായിട്ടുള്ള ഒരു പടമാണിത്, അതില്‍ വലിയ കഥാപാത്രങ്ങള്‍ ഒന്നുമില്ല എന്നുമാണ് ഞാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്.എനിക്ക് ബീമാപള്ളി കഥകള്‍ കുറിച്ച് എനിക്കറിയാം എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ അതുമായി റിലേറ്റഡ് ആണ്. കിട്ടിയാല്‍ എനിക്ക് ചെയ്യാന്‍ കഴിയും. എന്തെങ്കിലും ഒരു ക്യാരക്ടര്‍ എനിക്ക് തരുമോ എന്ന് ഞാന്‍ ചോദിച്ചു, ഇല്ലടാ അതിലൊരു സംഭവം ഉണ്ട് പക്ഷേ അത് സൗബിന്‍ ചെയ്യാന്‍ ഇരിക്കുകയാണ്, ആള്‍ നോയും പറഞ്ഞിട്ടില്ല ഓക്കേയും പറഞ്ഞിട്ടില്ല.
പിന്നെ ഞാന്‍ വിളിച്ചിട്ട് ചോദിച്ചത് സൗബിന്‍ നോ പറഞ്ഞോ എന്നുള്ളതാണ്, അപ്പോള്‍ അദ്ദേഹം ചിരിച്ചു എന്നിട്ട് എന്നോട് പറഞ്ഞു എന്റെ അടുത്തേക്ക് വാ എന്ന്. അങ്ങനെയാണ് ഷിബുവിലേക്ക് ഞാന്‍ എത്തുന്നത്.

ഇപ്പോഴും ഞാന്‍ സിനിമകള്‍ തുടങ്ങുമ്പോള്‍ സംവിധായകന്മാരെ വിളിക്കും അവസരം ചോദിക്കും.ശങ്കര്‍ രാമകൃഷ്ണന്‍ സാര്‍ വിളിച്ചപ്പോള്‍ സാറിനോട് ഞാന്‍ പറഞ്ഞു പടങ്ങളൊക്കെ കുറവാണ്, ഞാന്‍ ഭയങ്കര ബുദ്ധിമുട്ടിലാണ്, സാറിന്റെ വരുന്ന പടങ്ങളില്‍ ഒക്കെ എന്തെങ്കിലും ഒരു വേഷം തരണം, ഇല്ലെങ്കില്‍ ഞാന്‍ പഴയതുപോലെ മെന്റലി ഔട്ട് ആവുമെന്നും പറഞ്ഞു.

എന്നും രാവിലെ സംവിധായകന്മാരെ വിളിക്കണമെന്നാണ് സാര്‍ എന്നോട് പറഞ്ഞത്. കുളിച്ച് ഫ്രഷായി തിയേറ്റര്‍ വര്‍ക്ക് ഷോപ്പൊക്കെ കഴിഞ്ഞ് നീ എന്നും നാല് സംവിധായകന്മാരെ വിളിക്കണം. വിളിക്കുമ്പോള്‍ അവര്‍ നിന്നെ തെറി ഒന്നും പറയില്ല. കാരണം നീ പ്രൂവ് ചെയ്ത് വന്ന ഒരാളാണ്. നിന്റെ അടുത്ത് അവര്‍ സംസാരിക്കും. ആ കമ്മ്യൂണിക്കേഷന്‍ നീ എപ്പോഴും കൊണ്ട് പോവണമെന്ന് അദ്ദേഹം പറഞ്ഞു.

അത് ഞാനിപ്പോഴും ചെയ്തു പോകുന്നു. പുതുതായിട്ട് പടം തുടങ്ങുമ്പോള്‍ ഞാന്‍ സംവിധായകന്മാരെ വിളിക്കാറുണ്ട്. നേരിട്ട് കാണുമ്പോള്‍ ഞാന്‍ തമാശ രൂപേണ അവസരം ചോദിക്കാറുമുണ്ട്. ഞാന്‍ അവസരങ്ങള്‍ ചോദിച്ചു വാങ്ങിക്കുന്ന ആളാണ്. ഇനി വരാനിരിക്കുന്ന ജോഷി സാറുടെ പടത്തിലേക്കും അവസരം ചോദിച്ചാണ് താന്‍ എത്തിയത് – അപ്പാനി ശരത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here