‘ആറാട്ടണ്ണനെ ഞാൻ പൊന്നുപോലെ നോക്കും’, അയാൾ പാവമാണ്, പുള്ളിയെ ഉപദ്രവിക്കരുത്: ബാല

യൂട്യൂബറുടെ വീട് കേറി ആക്രമിച്ചെന്ന ആരോപണത്തിൽ വീണ്ടും പ്രതികരണവുമായി നടൻ ബാല രംഗത്ത്. ചെകുത്താൻ എന്ന അജു അലക്‌സിനെതിരെ താൻ കേസ് കൊടുത്തിട്ടുണ്ടെന്നും, 1 കോടി രൂപ ചെകുത്താൻ തനിക്ക് തരണമെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി പാവമെന്നും അയാൾക്ക് ഒരു തെറ്റ് പറ്റിയെന്ന് കരുതി അയാൾ മോശം ആളല്ലെന്നും ബാല പറഞ്ഞു.

ALSO READ: ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

‘പറഞ്ഞ വാക്ക് വാക്കായിരിക്കും. എഫ്‌ ഐ ആർ ആയി. ചെകുത്താന്റെ മാത്രം പേരിലാണ് കേസ് കൊടുത്തിരിക്കുന്നത്. രണ്ട് കോടതിയുണ്ട്. ഒരു കോടതി നിയമം. ഒരു കോടതി എന്റെ മനസാക്ഷി. ആറാട്ട് അണ്ണൻ ഒരു പാവമാണ്. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകൾ വളരെ മോശമായിരുന്നു. പക്ഷെ എന്റെ സ്നേഹം ഒരു തുള്ളി പോലും മാറിയിട്ടില്ല. സന്തോഷ് വർക്കി കൂടെയുണ്ടാകും. അയാളെ ഉപദ്രവിക്കരുത്’, ബാല പറഞ്ഞു.

ALSO READ: ‘ഒരു ഫോട്ടോഷൂട്ട് പോലും മര്യാദക്ക് ചെയ്യാത്ത ആളായിരുന്നു’, ഇപ്പോള്‍ തിരിച്ചറിയുന്നു അതൊരു മാര്‍ക്കറ്റിങ് രീതിയാണ്: ഹണി റോസ്

‘ഞാൻ ആശുപത്രിയിൽ ഇരുന്നപ്പോൾ പുള്ളി പറഞ്ഞത് മദ്യപിച്ചിട്ടാണ് എനിക്ക് ലിവർ പോയതെന്നാണ്. എത്ര വേദന ഉണ്ടായിട്ടുണ്ടാകും. നിങ്ങൾ എല്ലാ മീഡിയയോടും ഞാൻ പറയുന്നു, കണ്ണാൽ കാൺപതും പൊയ്, കാതാൽ കേൾപ്പതു പൊയ്, തീരെ വിശാരിപ്പതെ മെയ്. കണ്ണുകൊണ്ട് കാണുന്നതും കാത് കൊണ്ട് കേൾക്കുന്നതും അല്ല സത്യം. അനേഷിച്ചിട്ട് പറയണം. അതിനുള്ള സമയം ആർക്കുമില്ല. ലിവർ പ്ലാന്റേഷന്റെ മുൻപ് കള്ള് കുടിച്ചിരുന്നു. അതുകൊണ്ടാണോ എന്റെ ലിവർ ഇങ്ങനെ ആയത്. സത്യമായിട്ടും അങ്ങനെ അല്ല. അതിന് പിറകിൽ ഒരുപാട് കഥകളുണ്ട്’, ബാലകൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News