ഇതാണ് ആ നല്ല മനുഷ്യന്‍; തനിക്ക് കരള്‍ പകുത്ത് നല്‍കിയവന്‍, ഒടുവില്‍ ജോസഫിനെ പരിചയപ്പെടുത്തി ബാല

ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്ന ബാലയ്ക്ക് സഹായഹസ്തവുമായെത്തിയ വ്യക്തിയെ പരിചയപ്പെടുത്തി നടന്‍ ബാല. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് തനിക്ക് കരള്‍ പകുത്തുനല്‍കിയ വ്യക്തിയ പരിചയപ്പെടുത്തിയിരിക്കുകയാണ് ബാല.

എനിക്ക് കരള്‍ തന്നത് ജോസഫാണെന്നും ഞാന്‍ പോയാലും എന്റെ ചേട്ടന്‍ ജീവനോടെ ഉണ്ടാവണമെന്നാണ് ശസ്ത്രക്രിയക്ക് വിധേയനാകും മുന്‍പ് ജോസഫ് ഡോക്ടറോട് പറഞ്ഞതെന്നും ബാല പറഞ്ഞു. ബാല ചേട്ടന്‍ ജീവിച്ചിരുന്നാല്‍ ഒരുപാട് ആളുകള്‍ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് ഡോക്ടര്‍മാരോട് പറഞ്ഞതായി പിന്നീട് ഞാന്‍ അറിഞ്ഞുവെന്നും ബാല കൂട്ടിച്ചേര്‍ത്തു.

കരള്‍മാറ്റ ശസ്ത്രക്രിയ അടിയന്തരമായി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ ബാലക്ക് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപേര്‍ മുന്നോട്ട് വന്നു. അതില്‍ നിന്നാണ് ജോസഫിനെ കണ്ടെത്തിയത്. ഫിലിം ആര്‍ട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ ഒരു ചടങ്ങിലാണ് ബാല തനിക്ക് കരള്‍ ദാനം ചെയ്ത ജോസഫ് എന്ന വ്യക്തിയെ പരിചയപ്പെടുത്തിയത്.

‘എനിക്ക് കരള്‍ തന്നത് ജോസഫാണ്. ഞാന്‍ പോയാലും എന്റെ ചേട്ടന്‍ ജീവനോടെ ഉണ്ടാവണമെന്നാണ് ശസ്ത്രക്രിയക്ക് വിധേയനാകും മുന്‍പ് ജോസഫ് ഡോക്ടറോട് പറഞ്ഞത്. ബാല ചേട്ടന്‍ ജീവിച്ചിരുന്നാല്‍ ഒരുപാട് ആളുകള്‍ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് ഡോക്ടര്‍മാരോട് പറഞ്ഞതായി പിന്നീട് ഞാന്‍ അറിഞ്ഞു.’, ജോസഫിനെ പരിചയപ്പെടുത്തിക്കൊണ്ട് ബാല പറഞ്ഞു.

ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നു ബാല. തനിക്ക് കരള്‍ തന്ന വ്യക്തിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഇപ്പോള്‍ ബാലയ്ക്ക് അടുത്ത സൗഹൃദമാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News