ആ കാഴ്ച എന്നെ തളർത്തി; വിവാഹമോചനത്തിന് കാരണമെന്തെന്ന് സൂചനകൾ നൽകി ബാല

സിനിമാ ലോകത്ത് ഏറെ ശ്രദ്ധ നേടിയ വിവാഹ മോചനങ്ങളിലൊന്നായിരുന്നു ബാലയും അമൃത സുരേഷും തമ്മിലുള്ളത്. ഇരുവരുടെയും ദാമ്പത്യം അധികനാൾ നീണ്ടുനിന്നിട്ടില്ലായിരുന്നു. ഒരുപാട് കാലം അകന്നുജീവിച്ച ശേഷം മാത്രമാണ് ഔദ്യോഗിക വിവാഹമോചനത്തിലേക്ക് ഇവർ കടന്നത്. ശേഷം ഇരുവരും അടുത്ത പങ്കാളികളെ കണ്ടെത്തുകയും മുന്നോട്ടു പോവുകയുമായിരുന്നു. ഇരുവരുടെയും ദാമ്പത്യത്തിൽ ഒരു പെൺകുട്ടി കൂടിയുണ്ട്. എലിസബത്ത് ഉദയൻ എന്ന ഡോക്‌ടറെയാണ് ബാല വിവാഹം ചെയ്തത്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത പ്രണയത്തിലായെങ്കിലും ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല.

Also Read; അയോധ്യ രാമക്ഷേത്രം ക്യാമറയില്‍ പകര്‍ത്തി ; 25കാരന്‍ അറസ്റ്റില്‍

എന്താണ് വിവാഹമോചനത്തിനുള്ള കാരണമെന്ന് ഇതുവരെ എവിടെയും വെളിപ്പെടുത്താൻ ബാല തയ്യാറായിരുന്നില്ല. ഈ വിവാഹബന്ധത്തിലൂടെ താൻ വലിയ സാമ്പത്തിക നഷ്ടത്തിലായി എന്ന് മാത്രമാണ് ബാല വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇക്കാര്യങ്ങളിൽ വിശദീകരണം നൽകാൻ തയ്യാറായിരിക്കുകയാണ് അദ്ദേഹം. മാധ്യമങ്ങളുമായി ഉണ്ടായ ഒരു സംവാദത്തിലാണ് ഇത് സംബന്ധിച്ച് ബാല പ്രതികരിച്ചിരിക്കുന്നത്. തന്റെ മകളുടെ ഭാവിയെ ഓർത്ത് മാത്രമാണ് ഒന്നും വിട്ടുപറയാത്തതെന്നും, തനിക്ക് ഒരു മകനായിരുന്നുവെങ്കിൽ എല്ലാം തെളിവ് സഹിതം പറഞ്ഞേനെ എന്ന് ബാല പറഞ്ഞു.

Also Read; കൊവിഡ് കേസുകളുടെ വർദ്ധനവ്; പ്രതിരോധനടപടികൾ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ബാലയുടെ പിറന്നാൾ ദിവസമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. കാണാൻ പാടില്ലാത്തത് താൻ കണ്ണുകൊണ്ട് കണ്ടുവെന്നും, തന്റെ ജീവിതത്തിൽ ഇത്തരമൊന്ന് പ്രതീക്ഷിച്ചില്ലായെന്നും ബാല പറഞ്ഞു. കുടുംബം കുട്ടികൾ തുടങ്ങിയ കാര്യങ്ങൾക്ക് അതുവരെ വലിയ പ്രാധാന്യം നൽകിയിരുന്ന ആളാണ് താൻ. ആ കാഴ്ചകണ്ട ശേഷം താൻ വളരെയധികം തളർന്നുപോയി എന്നും ബാല പറഞ്ഞു. പറഞ്ഞതിൽ വ്യക്തതയില്ല എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, വീട്ടിൽ പോയി ആലോചിച്ചു കഴിയുമ്പോൾ വ്യക്തമാകുമെന്നാണ് ബാല നൽകിയ മറുപടി. ഇത്തവണ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് ബാല തന്റെ പിറന്നാൾ ആഘോഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News