തുടർച്ചയായി ഒരു പിച്ചക്കാരനെപ്പോലെ ഞാൻ വിളിച്ചുകൊണ്ടിരുന്നു, ഒറ്റയ്ക്കാണ്, ഫോണിൽ പോലും സംസാരിക്കാൻ അനുവദിച്ചില്ല; ബാല

അമൃതയുമായുള്ള വേർപിരിയലിന് ശേഷം നിരവധി വിവാദ പരാമര്ശങ്ങളുമായി ബാല സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. കുഞ്ഞിനെ ചൊല്ലിയുള്ള തർക്കവും മറ്റും ഈ വിവാദങ്ങളിൽ വിഷയമായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മകളെ കാണാൻ തന്നെ ഒരിക്കൽ പോലും അനുവദിച്ചില്ലെന്നും, എല്ലാ മാസവും രണ്ടാം ശനിയാഴ്ച തനിക്ക് കുട്ടിയെ കാണാൻ അനുവദിച്ചുള്ള ഉത്തരവ് പോലും അമൃതയും കുടുംബവും പാലിച്ചില്ലെന്നുമാണ് ബാല ആരോപിക്കുന്നത്. പ്രമുഖ യൂട്യൂബ് ചാനലൈൻ നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബാലയുടെ ആരോപണം.

ബാല പറഞ്ഞത്

ALSO READ: മകന്റെ അമ്മയാണെന്ന് കാണിക്കാൻ സ്‌കൂളിൽ ആധാർ കാർഡ് വരെ കാണിക്കേണ്ടി വന്നു, ഇത്രയും സൗന്ദര്യം ആർക്കും കൊടുക്കല്ലേ; വൈറലായി യുവതിയുടെ വീഡിയോ

ആ വോയ്സ് ക്ലിപ്പിന്റെ അവസാനം ഞാൻ ദേഷ്യപ്പെടുന്നതായി കാണാം. ഞാൻ വളരെ അര​ഗന്റാണെന്ന തരത്തിൽ സംസാരങ്ങൾ വന്നു. ആ കോൺവർസേഷൻ തുടങ്ങിയത് രാവിലെ അ‍ഞ്ച് മണി മുതലാണ്. കാരണം എന്റെ മകൾ‌ക്ക് കൊറോണ വന്നുവെന്ന് ഞാൻ അറിഞ്ഞു. അതുകൊണ്ട് ഒരു അച്ഛൻ എന്ന രീതിയിൽ എവിടെയാണ് കുട്ടി അഡ്മിറ്റഡായത് എന്നൊക്കെ അറിയാൻ വേണ്ടിയാണ് വിളിച്ചത്.’ ‘ഇത് ഞാൻ പിന്നെ വേറെ ആരെ വിളിച്ചാണ് ചോദിക്കേണ്ടത്. തുടർച്ചയായി ഒരു പിച്ചക്കാരനെപ്പോലെ ഞാൻ വിളിച്ചുകൊണ്ടിരുന്നു. അവസാനം ഉച്ചയായപ്പോൾ എനിക്ക് ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നു. അമൃതയുടെ അമ്മയെ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഫോണിൽ പോലും സംസാരിക്കാൻ അനുവദിച്ചില്ല. എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ പ്രവോക്കാകുന്നത് എന്നതാണ് പലർക്കും അറിയേണ്ടത്.

ഇത് ഞാൻ പിന്നെ വേറെ ആരെ വിളിച്ചാണ് ചോദിക്കേണ്ടത്. തുടർച്ചയായി ഒരു പിച്ചക്കാരനെപ്പോലെ ഞാൻ വിളിച്ചുകൊണ്ടിരുന്നു. അവസാനം ഉച്ചയായപ്പോൾ എനിക്ക് ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നു. അമൃതയുടെ അമ്മയെ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഫോണിൽ പോലും സംസാരിക്കാൻ അനുവദിച്ചില്ല. എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ പ്രവോക്കാകുന്നത് എന്നതാണ് പലർക്കും അറിയേണ്ടത്.

എല്ലാ വിശേഷ ദിവസങ്ങളിലും ഞാൻ ഒറ്റയ്ക്കാണ്. ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ അങ്ങനെ തന്നെയിരിക്കട്ടെ… പക്ഷെ ഹൈക്കോടതിക്ക് വിലയില്ലേ. സുപ്രീംകോടതിക്ക് വിലയില്ലേ?. അവരുടെ ഓർഡറിന് വിലയില്ലേ. എല്ലാ മാസവും രണ്ടാം ശനിയാഴ്ച എനിക്ക് കുട്ടിയെ കാണാൻ അനുവദിച്ചുള്ള ഉത്തരവുണ്ട്. ക്രിസ്മസ് അടക്കമുള്ള എല്ലാ വിശേഷ ദിവസങ്ങളിലും കുട്ടിയെ എന്റെ കൂടെ ഉണ്ടായിരിക്കണം.

കുട്ടിയെ കാണാൻ ഒരുപാട് പ്രാവശ്യം കോൺടാക്ട് ചെയ്തു. വലിയ എക്സ്പറ്റേഷൻ ഒന്നും എനിക്കില്ല. പിറന്നാളിന് മകളുടെ ഒരു ബെർത്ത് ഡെ വിഷ് കേൾക്കണമെന്ന ഒരു ആ​ഗ്രഹമുണ്ട്. കുട്ടിക്ക് കൂടി താൽപര്യം തോന്നണ്ടേയെന്ന് പലരും ചോദിക്കുന്നുണ്ട്. നല്ലൊരു ചോ​ദ്യമാണ് അത്. കുഞ്ഞിന്റെ ബ്രെയിൻ പ്രവർത്തിച്ച് തുടങ്ങും മുമ്പ് തന്നെ ബ്രെയിൻ വാഷ് നടന്നാൽ പിന്നെ എന്ത് ചെയ്യും.

ALSO READ: എന്നെ ഇത്രയും കാലം വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണ്, മോശം പറയാൻ എനിക്ക് കഴിയില്ല; ഗോപി സുന്ദറിനെ കുറിച്ച് വീണ്ടും അഭയ ഹിരണ്മയി

അതും അനുഭവിച്ച ഒരു മനുഷ്യനാണ് ഞാൻ. സത്യം കുറച്ച് പറഞ്ഞാലും കുറ്റം എന്റെ പേരിലാണ്. മുപ്പത് വയസിലാണ് കേസ് തുടങ്ങിയത്. കോടതി കേറി ഇറങ്ങിയ ശേഷം അ‍ഞ്ചാം വർഷം ഞാൻ എവിഡൻസ് കൊടുത്തു. ഡിഫൻസിന് വേണ്ടിയാണ് എവിഡന്ഡസ് കൊടുത്തത്.’

പോക്സോ കേസ് എന്റെമേൽ വന്നതുകൊണ്ട് സത്യങ്ങൾ ‍ഞാൻ കോടതിയിൽ പറഞ്ഞു. എവിഡൻസ് കൊടുത്തു. അതുവരെ ഞാൻ ഒന്നും പറഞ്ഞില്ല. എനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഏറെയുണ്ട്. എങ്കിലും ആളുകൾക്ക് എന്നെ കൊണ്ട് ആകുന്ന രീതിയിൽ ഞാൻ സഹായിക്കുന്നുണ്ട്. എന്റെ സങ്കടം വേറെ, ഇത് വേറെ. പക്ഷേ ഞാൻ എന്റെ കുഞ്ഞിന്റെ കാര്യത്തിൽ പിച്ചക്കാരനാണ്. ഇപ്പോൾ നിലവിൽ കേസ് ഇല്ല. കാശ് ഒക്കെ കൊടുത്തതാണ്. എന്തുകൊണ്ട് എന്റെ കുഞ്ഞിനെ കാണിക്കുന്നില്ല ഓർഡറുണ്ടായിട്ടും. എന്റെ കുഞ്ഞ് മരിച്ചു പോയി എന്നാണ് ഇടക്ക് വാർത്തകൾ വന്നത്. ഒരു അച്ഛൻ ഇത് എങ്ങനെ സഹിക്കും. സ്കൂളിൽ പോയാലും കുഞ്ഞിനെ കാണാൻ അനുവദിക്കില്ല. കാണിക്കരുതെന്ന് എഴുതികൊടുത്തിരിക്കുകയാണ്. ഇപ്പോഴും മകളെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭിക്ഷയെടുക്കുകയാണ്. എന്റെ മകളെ മഹാറാണിയെപ്പോലെ വളർത്താനാണ് ഞാൻ ആ​ഗ്രഹിച്ചത്. അവൾ എരുമമാട് പോലെ വളർന്നാലോ… വളർത്തുന്നതിന് ഒരു രീതിയുണ്ട്. തറവാടിത്തം എന്നൊന്നില്ലേ… അതിന് വേണ്ടിയാണ് ഞാൻ ഫൈറ്റ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News