‘ഒരു നല്ല വാര്‍ത്ത വരാൻ പോകുന്നു’ വെന്ന് നടൻ ബാല; ആകാംക്ഷയില്‍ ആരാധകർ

അടുത്തകാലത്തായി വാര്‍ത്തകളില്‍ ഇടം നേടുന്ന താരമായി നടൻ ബാല മാറിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലും വിശേഷങ്ങളും തന്റെ വാർത്തകളും ബാല പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ബാലയുടെ ഒരു പോസ്റ്റ് ആരാധകർക്കിടയിൽ ചര്‍ച്ചയാകുകയാണ്. ഒരു നല്ല വാര്‍ത്ത വരാൻ പോകുന്നുവെന്നാണ് ബാല ഭാര്യ എലിസബത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് താരം കുറിച്ചിരിക്കുന്നത്. ബാല പങ്കുവെച്ച വാർത്ത എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും.

also read: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് 6 ജില്ലകളിലേക്ക് മഴയെത്തും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

കരള്‍ മാറ്റ ശസ്‍ത്രക്രിയ കഴിഞ്ഞ് ആരോഗ്യവാനായ താരം സജീവമായിരിക്കുകയാണ് ഇപ്പോള്‍. ഭാര്യയെ ആദ്യമായി കണ്ടുമുട്ടിയതിന്റെ വാർഷികം ആഘോഷിക്കുന്ന ചിത്രങ്ങളും വിഡിയോയും ബാല പങ്കുവെച്ചതും ആരാധകർ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യൂട്യൂബർ ചെകുത്താനും ബാലയും ആയിട്ടുള്ള വിവാദങ്ങൾ ഏറെ ചർച്ചയായിരുന്നു ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് ഇവർ തമ്മിലുള്ള പോരാട്ടം തുടങ്ങിയത്.

ബാല ചെകുത്താൻ താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോവുകയും ചെയ്തു. പക്ഷേ ആ സമയത്ത് അജു ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. അജുവിന്റെ ഫ്ലാറ്റിൽ വന്ന നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച പൊലീസിൽ പരാതിയും കൊടുത്തു. ഇതേത്തുടർന്നുള്ള മറുപടിയുമായും ബാലയും എത്തിയിരുന്നു.

also read: മുംബൈയിലേക്ക് മാറിയാൽ ബംഗ്ലാവ് തരാമെന്ന് പറഞ്ഞു, പക്ഷെ അധോലോക സംസ്‌കാരമായതിനാൽ വേണ്ടെന്ന് വച്ചു: എ ആർ റഹ്മാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here