കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ല, ചിന്തിക്കുന്നവർക്ക് അവിടെ തുടരാനാകില്ല: ഭീമൻ രഘു

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെയാണെന്നുള്ള അഭിപ്രായം വലിയ തോതില്‍ ആളുകള്‍ക്കിടയിലുണ്ട്.അത്തരത്തിലുള്ള അഭിപ്രായങ്ങളെ സാധുകരിക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രകടനവും. തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ പലരും പാര്‍ട്ടിവിട്ടു. പാര്‍ട്ടിയിലെ പോര്  പലരും പരസ്യമായി പറയുന്നു. മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ പോലും പാര്‍ട്ടിക്കുള്ളിലെ ഇരട്ടത്താപ്പിനെ കുറിച്ച് പറയാതെ പറഞ്ഞുക‍ഴിഞ്ഞു.

ഇതിനിടെ രാജസേനനും അലി അക്ബറിനും പിന്നാലെ നടന്‍ ഭീമന്‍ രഘുവും ബിജെപി വിട്ടു. അദ്ദേഹം സിപിഐഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ബിജെപിയില്‍ നിന്ന കാലത്തുണ്ടായ ചില അനുഭവങ്ങളും രഘു മാധ്യമങ്ങളോട് പങ്കുവെച്ചു.

ALSO READ: ഏക സിവില്‍ കോഡിനെതിരെ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധം കോ‍ഴിക്കോട് നടക്കും: മന്ത്രി മുഹമ്മദ് റിയാസ്

ചിന്തിക്കുന്നവര്‍ക്ക് ബിജെപിയില്‍ നില്‍ക്കാനാകില്ലെന്നും കേരളത്തില്‍ ബിജെപിയ്ക്ക് വളരാനാകില്ലെന്നുമാണ് പാര്‍ട്ടിയില്‍   പ്രവര്‍ത്തിച്ച ശേഷമുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം. . പാര്‍ട്ടിയില്‍ ഒരാള്‍ വന്നാല്‍ അയാള്‍ക്കിടം കൊടുക്കണം. അങ്ങനെ ഒരു കീഴ്‌വഴക്കം അവിടെയില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് തന്‍റെ എതിരാളിയായ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് സി പി ഐ എം വലിയ പിന്തുണ നല്‍കിയപ്പോള്‍ ബി ജെ പി നേതാവും തന്‍റെ സഹപ്രവര്‍ത്തകനായ സുരേഷ്ഗോപി പോലും തനിക്ക് വേണ്ടി മണ്ഡലത്തില്‍ എത്തിയില്ലെന്നും ഭീമന്‍ രഘു തുറന്നടിച്ചു.

സി പി ഐ എമ്മില്‍ ചേരാനുണ്ടായ  കാരണവും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാം. അതിനൊരു ഉദാഹരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാമതും പിണറായി വിജയന്റെ സര്‍ക്കാര്‍ വരും. അതിന് യാതൊരു തര്‍ക്കവുമില്ല. പിണറായി വിജയന്‍ എന്ന ശക്തനായ വ്യക്തിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് അഭിമാനമാണ്. അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ്. പറയാനുള്ളത് മുഖം നോക്കി പറയും, അഴിമതിയില്ല. കലാകാരന്‍മാര്‍ക്ക് ഒരുപാട് ഗുണം ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്നും ഭീമന്‍ രഘു പറഞ്ഞു.

ALSO READ: തലസ്ഥാന മാറ്റമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന് ഹൈബി ഈഡൻ; ബില്ലിൽ അനാവശ്യ വിവാദമുണ്ടാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here