പെണ്‍കുട്ടികള്‍ എങ്ങാനും പ്രേതമായി വന്നാല്‍ ശാരീരികമായി ബന്ധപ്പെട്ടാല്‍ കൊള്ളാമെന്നുണ്ട്, അതാകുമ്പോൾ ബാധ്യതയില്ല: ചെമ്പൻ വിനോദ്

പ്രേതങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നു പറയുകയാണ് നടൻ ചെമ്പൻ വിനോദ്. പ്രേതങ്ങള്‍ എന്ന് പറയുമ്പോള്‍ തനിക്ക് എപ്പോഴും ഒരു കൗതുകമുണ്ടെന്ന് ചെമ്പൻ വിനോദ് പറഞ്ഞു. നേരില്‍ കണ്ടാല്‍ എങ്ങനെയാണ് മരിച്ചത് എന്നൊക്കെ ചോദിക്കണമെന്നുണ്ടെന്നും, പെണ്‍കുട്ടികള്‍ എങ്ങാനും പ്രേതമായി വന്നാല്‍ ശാരീരികമായി ബന്ധപ്പെട്ടാല്‍ കൊള്ളാമെന്നുണ്ട് എന്ന് ചോദിക്കുമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.

ALSO READ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സെപ്റ്റംബര്‍ 14ന് മുഖ്യമന്ത്രി സമ്മാനിക്കും

ചെമ്പൻ വിനോദ് പറഞ്ഞത്

പ്രേതങ്ങള്‍ എന്ന് പറയുമ്പോള്‍ എനിക്ക് എപ്പോഴും ഒരു കൗതുകമുണ്ട്. നേരില്‍ കണ്ടാല്‍ എങ്ങനെയാണ് മരിച്ചത് എന്നൊക്കെ ചോദിക്കണമെന്നുണ്ട്. പെണ്‍കുട്ടികള്‍ എങ്ങാനും പ്രേതമായി വന്നാല്‍ ശാരീരികമായി ബന്ധപ്പെട്ടാല്‍ കൊള്ളാമെന്നുണ്ട് എന്ന് ചോദിക്കും. അതിന് ഭാര്യയും ചിലപ്പോള്‍ വഴക്ക് പറയില്ലായിരിക്കും. കാരണം ആളില്ലല്ലോ, പ്രേതമല്ലേ, അവര്‍ പിന്നെ ഒരു ബാധ്യതയായി വരില്ല. ഞാന്‍ സീരിയസായി പറഞ്ഞതാണ്. എനിക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ട്.

ALSO READ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ഫുട്‍ബോൾ ടീമിനെ തെരഞ്ഞെടുത്തത് ജ്യോതിഷിയുടെ നിർദേശപ്രകാരം, കൈപ്പറ്റിയത് 15 ലക്ഷം: വെളിപ്പെടുത്തലുമായി ഉന്നത ഉദ്യോഗസ്ഥൻ

വണ്ടി ഇടിച്ച് മരിച്ച ഒരാള്‍ എന്തിനാണ് നമ്മുടെ മുമ്പില്‍ പ്രേതമായി വന്ന് നില്‍ക്കുന്നത്. നമ്മള്‍ എന്ത് ചെയ്തിട്ടാണ്, പ്രേതത്തിന് ഒരു കാരണം വേണ്ടേ. ഒന്നുങ്കില്‍ നമ്മള്‍ കൊല്ലണം. അല്ലെങ്കില്‍ വെറുതെ വന്ന് പേടിപ്പിക്കുന്നത് എന്തിനാണ്? അല്ലെങ്കില്‍ ഒരു റൂമില്‍ കിടക്കാന്‍ ചെല്ലുന്നു. അവിടെ ചിലപ്പോള്‍ ഒരാള്‍ തൂങ്ങിമരിച്ചിട്ടുണ്ടാവാം. അയാള്‍ തൂങ്ങിമരിച്ചതാണെന്ന് നമുക്ക് അറിയില്ലല്ലോ. മരിച്ചിട്ട് പിന്നെ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്, സ്വര്‍ഗത്തിലോ നരകത്തിലോ എവിടേക്കെങ്കിലും പോ. നമ്മളെ പേടിപ്പിക്കുന്നത് എന്തിനാണ്. അങ്ങനെ പേടിപ്പിക്കില്ലായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News