കൊലപാതകക്കുറ്റം ഏറ്റെടുക്കാന്‍ മൂന്ന് പേര്‍ക്ക് 15 ലക്ഷം നല്‍കി ദര്‍ശന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊലപാതക്കുറ്റത്തിന് അറസ്റ്റിലായ കന്നട നടന്‍ ദര്‍ശന്‍ തൊഗുദീപ കുറ്റമേല്‍ക്കാന്‍ മൂന്നു പേര്‍ക്ക് പണം നല്‍കിയതായി പൊലീസ്. ചൊവ്വാഴ്ച അറസ്റ്റിലായ ദര്‍ശന്‍ ഒരാള്‍ക്ക് അഞ്ചു ലക്ഷം രൂപവീതമാണ് നല്‍കിയത്.

ALSO READ:  കാനില്‍ തിളങ്ങിയവരെ ആദരിച്ച് മുഖ്യമന്ത്രി; സംസ്ഥാന സര്‍ക്കാരിന്‍റെ അനുമോദനം ഏറ്റുവാങ്ങി മലയാളി താരങ്ങൾ

33കാരനായ രേണുക സ്വാമിയാണ് കൊലപ്പെട്ടത്. ബംഗളുരുവിലെ സുമാനഹള്ളി പാലത്തിന് സമീപമുള്ള ഓടയില്‍ കിടന്ന മൃതദേഹം ഫുഡ് ഡെലിവറി ബോയിയാണ് ആദ്യം കണ്ടത്. ഇയാളാണ് പൊലീസില്‍ വിവരമറിയിച്ചത്. രേണുക സ്വാമിയുടെ കൊലപാതകം ദര്‍ശന്‍ നല്‍കിയ ക്വട്ടേഷന്‍ തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു.

ALSO READ:  ബോളര്‍മാരുടെ അഴിഞ്ഞാട്ടം കണ്ട സ്റ്റേഡിയം ഇടിച്ച് നിരത്താന്‍ ബുള്‍ഡോസറുകള്‍, വീഡിയോ

രേണുക സ്വാമിയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടന്‍ ചിത്രദര്‍ഗയിലെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായം തേടി. ഫാന്‍സ് അസോസിയേഷന്‍ ചിത്രദുര്‍ഗ ജില്ലാ അധ്യക്ഷന്‍ രാഘവേന്ദ്രയുമായി ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഘവേന്ദ്രയുടെ സഹായത്തോടെ രേണുക സ്വാമിയെ ദര്‍ശന്‍ കണ്ടെത്തി. സ്ത്രീയെന്ന വ്യാജേന ഫോണിലൂടെ സംസാരിച്ച് രാഘവേന്ദ്രയുടെ സഹായികള്‍ ഇദ്ദേഹത്തെ ബെംഗളുരുവിലേക്കു തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് നഗരത്തിലെ ആര്‍ആര്‍ നഗറിലെ ഉള്‍പ്രദേശത്തുള്ള വിജനമായ ഇടത്തെ ഷെഡില്‍ കൊണ്ടുപോയി മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News