‘ലിജോയല്ല അങ്കമാലി ഡയറീസിന്റെ ആദ്യത്തെ സംവിധായകൻ’, അദ്ദേഹത്തെ വിളിച്ച് ഞാൻ പറഞ്ഞു നിങ്ങള്‍ ഒരിക്കലും സംവിധാനം ചെയ്യരുതെന്ന്: ധ്യാൻ

മലയാള സിനിമയെ കുറേക്കൂടി റിയലിസ്റ്റിക് ആക്കാൻ ശ്രമിച്ച സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത സിനിമ ഒരു പുത്തൻ ശൈലി തന്നെ മലയാള സിനിമക്ക് പരിചയപ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ ചിത്രം യഥാർത്ഥത്തിൽ സംവിധാനം ചെയ്യേണ്ടിയിരുന്നത് ലിജോ ജോസ് പെല്ലിശ്ശേരി അല്ലെന്നും, സിനിമയിൽ തനിക്ക് ഒരു പ്രധാന വേഷം ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരഭിമുഖത്തിനിടയിലായിരുന്നു ധ്യാനിന്റെ വെളിപ്പെടുത്തൽ.

ധ്യാൻ ശ്രീനിവാസൻ

ALSO READ: ജീവിതത്തിന്‍റെ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആകുമെന്ന് ഉറപ്പുണ്ട്; ശശാങ്ക് സിങ്ങിനെ അഭിനന്ദിച്ച് പ്രീതി സിന്റ

അന്ന് ചെമ്പന്‍ ചേട്ടന്‍ ഡയറക്ട് ചെയ്യാനിരുന്ന സിനിമയാണ് അങ്കമാലി ഡയറീസ്. ഈ ചര്‍ച്ചയൊക്കെ നടക്കുന്ന സമയത്ത് ലിജോ ചേട്ടന്‍ അവിടെ ഉണ്ട്. അന്ന് ഞാന്‍ അത് കമ്മിറ്റ് ചെയ്തില്ല. എനിക്ക് അവരുടെ സംസാര രീതിയും ഭാഷയും ഒന്നും അറിയില്ല. അന്ന് ചെമ്പന്‍ ചേട്ടന്‍ ആ കഥ പറഞ്ഞപ്പോഴും എനിക്ക് ഒന്നും മനസിലായില്ല. ഞാന്‍ ചെമ്പന്‍ ചേട്ടനോടും പറഞ്ഞു, എനിക്കൊന്നും മനസിലായില്ലെന്ന്. ചേട്ടന് കഥപറയാനൊന്നും അറിയില്ല. ചേട്ടന്‍ അവിടുത്തെ കുറെ റിയല്‍ ലൈഫ് കാരക്ടേഴ്‌സിനെ പറ്റിപറഞ്ഞു.

അന്ന് കുറെ നേരം ഇരുന്ന് സംസാരിച്ചു. അടുത്ത ദിവസം ചെമ്പന്‍ ചേട്ടനെ വിളിച്ച് ഞാന്‍ ഒറ്റക്കാര്യമേ പറഞ്ഞുള്ളു. ഇത് നിങ്ങള്‍ ഒരിക്കലും സംവിധാനം ചെയ്യരുത് എന്ന്. കാരണം അന്ന് പുള്ളി കുറെ നല്ല കഥാപാത്രങ്ങള്‍ ഒക്കെ ചെയ്ത് കത്തി നില്‍ക്കുന്ന സമയമാണ്. അതില്‍ നിന്ന് ബ്രേക്ക് എടുത്തിട്ട് പുള്ളി ഡയറക്ട് ചെയ്യുന്നതിനേക്കാള്‍ എനിക്ക് പേഴ്‌സണലായിട്ട് ഇഷ്ടം പുള്ളി അഭിനയിക്കുന്നതിനോട് തന്നെയായിരുന്നു.

അക്കാലത്ത് ചേട്ടന്‍ ആനന്ദം എന്ന സിനിമ പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. ചേട്ടന്‍ അന്ന് പുതിയ ആള്‍ക്കാരെ വെച്ചാണ് ചെയ്യുന്നത്. അന്ന് ഞാന്‍ വിജയേട്ടന്‍ (വിജയ് ബാബു)വിനോട് പറഞ്ഞത് പുതിയ ആള്‍ക്കാരെ വെച്ച് ചെയ്യിച്ചൂടെ എന്നായിരുന്നു. അപ്പോഴും ഇതാര് ഡയറക്ട് ചെയ്യും എന്നുള്ള കാര്യത്തില്‍ തീരുമാനം ആയിരുന്നില്ല.

ALSO READ: മൂവാറ്റുപുഴ ആള്‍ക്കൂട്ട ആക്രമണം: ചികിത്സയിലായിരുന്ന അരുണാചല്‍ സ്വദേശി മരിച്ചു, തലയിലും നെഞ്ചിലും ക്ഷതമേറ്റു

ചെമ്പന്‍ ചേട്ടന് ശേഷം വേറെ ഒരാളുടെ പേര് പറഞ്ഞു. ആമേനിന്റെ അസോസിയേറ്റ് ആയിരുന്ന രതീഷേട്ടന്റെ പേരായിരുന്നു പറഞ്ഞത്. ആ ചര്‍ച്ചയും നടക്കുമ്പോഴും ലിജോ ചേട്ടന് ഈ സിനിമയുമായി ബന്ധമേ ഇല്ല. അന്നും ഞാന്‍ ആലോചിച്ചിരുന്നതാണ് എന്തുകൊണ്ട് ലിജോ ചേട്ടന് ചെയ്തൂട എന്ന്. അന്ന് ഡബിള്‍ ബാരല്‍ ഒക്കെ കഴിഞ്ഞ് സിനിമയേ ഇല്ലാ എന്ന് രീതിയില്‍ നില്‍ക്കുകയായിരുന്നുവെന്ന് തോന്നുന്നു.

ലിജോ ചേട്ടന്‍ അങ്കമാലിക്കാരനാണ്. ലിജോ ചേട്ടന് ഏറ്റവും അറിയാവുന്ന പ്രദേശമാണ്. പിന്നെ കുറെ കാലം ഞാന്‍ ഡയറക്ഷനും മറ്റുമായി ഒക്കെ പോയി. ആ സമയത്താണ് ഞാന്‍ അറിയുന്നത് ലിജോ ചേട്ടന്‍ ഈ സിനിമ ചെയ്യുന്നു എന്നത്. അന്ന് ഉണ്ടായിരുന്നെങ്കില്‍ കറങ്ങി തിരിഞ്ഞ് ഞാന്‍ അഭിനയിക്കേണ്ട ചിത്രമായേനെ അങ്കമാലി ഡയറീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News