‘ഗുരുതരമായ കരള്‍രോഗം; ഒരോ ദിവസവും നിര്‍ണായകമാണ്’; ഹരീഷ് പേങ്ങന് സഹായമഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍

ഗുരുതര കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള നടന്‍ ഹരീഷ് പേങ്ങന് സഹായമഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍. ചെറിയ വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരീഷിന് ഗുരുതര കരള്‍രോഗം സ്ഥിരീകരിക്കുകയായിരുന്നു. അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവര്‍ ദാനം ചെയ്യാന്‍ തയ്യാറാണ്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്. ഈ പണം കണ്ടെത്താന്‍ സഹായിക്കണമെന്നാണ് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടന്‍ നന്ദന്‍ ഉണ്ണി അടക്കമുള്ളവര്‍ സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അഭ്യര്‍ത്ഥന

Let’s join hands to SAVE A LIFE.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച്, ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്ത കലാകാരന്‍, ഹരീഷ് പേങ്ങന്‍

എന്റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ഹരീഷ്, കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയില്‍ ജീവിതത്തിലേക്ക് തിരിച്ചു വരുവാനായി മല്ലിടുകയാണ്. ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരള്‍ സംബന്ധമായ അസുഖമാണ്. അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവര്‍ ദാനം ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്.

അതീവ ഗുരുതരാവസ്ഥയില്‍ നിലവില്‍ ന്യുമോണിയ പിടിപ്പെട്ട് ICUÂ ജീവിതത്തോട് മലിട്ട് കഴിയുന്ന ഹരീഷിനെ ഞാനിന്ന് നേരില്‍ കണ്ടിരുന്നു. ഡോക്ടര്‍മാരുമായി വിശദമായി സംസാരിക്കുകയുമുണ്ടായി. തുടര്‍ന്നുള്ള ഓരോ ദിവസവും ഹരീഷിന് നിര്‍ണായകമാണ്…
സര്‍ജറിക്കും തുടര്‍ചികിത്സക്കുമായി ചെലവ് വന്നേക്കാവുന്ന ഏകദേശം 35 – 40 ലക്ഷം രൂപ കണ്ടെത്തുവാന്‍ അവനെ അത്രയും ഇഷ്ടപ്പെടുന്ന നാടും നാട്ടുകാരും സുഹൃത്തുക്കളും കൈകോര്‍ക്കുകയാണ്. ഈ ജീവന്‍ രക്ഷാപ്രയത്‌നത്തില്‍ പങ്കാളിയായി സഹായിക്കണം എന്ന് അഭ്യര്‍ത്ഥന… ?? ഹരീഷിന്റെ സഹോദരിയുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നിങ്ങള്‍ ഓരോരുത്തരും കൂടെ ഉണ്ടാവും എന്ന പ്രതീക്ഷിയില്‍ താഴെ കൊടുക്കുന്നു… ??
SREEJA. M. NAIR
Savings Account : 338202120002191
UNION BANK OF INDIA
Branch : Athani, Ernakulam District, Kerala
IFSC CODE: UBINO533823
Sreeja hareesh pegan sis no..gpay..7982497909

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News