മനുഷ്യച്ചങ്ങലയിൽ പങ്കുചേർന്ന് നടൻ ഇബ്രാഹിം കുട്ടി

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ മനുഷ്യച്ചങ്ങലയിൽ പങ്കുചേർന്ന് മമ്മൂട്ടിയുടെ അനിയനും നടനുമായ ഇബ്രാഹിം കുട്ടി. വൈറ്റിലയിലെ മനുഷ്യച്ചങ്ങലയിലാണ് ഇബ്രാഹിം കുട്ടി കണ്ണിചേർന്നത്. മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പങ്കുവെച്ച ഫേസ്ബുക് ചിത്രത്തിൽ ഇബ്രാഹിം കുട്ടിയും ഉണ്ട്.

ALSO READ: കേരള സമരചരിത്രത്തില്‍ പുതുഅധ്യായം എഴുതി ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല

അതേസമയം സംസ്ഥാനത്തിനെതിരെയുള്ള വിവേചനപരമായ കേന്ദ്ര നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലക്ഷങ്ങളാണ് അണിനിരന്നത്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തലസ്ഥാനത്ത് രാജ്ഭവന്‍ വരെ 651 കിലോമീറ്റര്‍ നീളത്തില്‍ തീര്‍ത്ത മനുഷ്യച്ചങ്ങലിയില്‍ എഎ റഹീം എംപി ആദ്യ കണ്ണിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അവസാന കണ്ണിയുമായി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രകമ്മറ്റിയംഗം വിജയരാഘവന്‍,സിനിമാ താരം നിഖിലാ വിമല്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവരും ചങ്ങലയുടെ ഭാഗമായി.

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മനുഷ്യച്ചങ്ങലയുടെ ഭാഗമായി. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ജനങ്ങള്‍ ഒഴുകിയെത്തിയതിനാല്‍ മനുഷ്യച്ചങ്ങല മനുഷ്യമതിലാകുന്ന കാഴ്ചയാണ് പല ജില്ലകളിലും കാണാന്‍ കഴിഞ്ഞത്.

കവി കെ സച്ചിദാനന്ദന്‍, കരിവള്ളൂര്‍ മുരളി, പ്രിയനന്ദനന്‍. രാവുണ്ണി, അശോകന്‍ ചരുവില്‍,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍.പി.ബാലചന്ദ്രന്‍ എംഎല്‍എ, സി.പി.നാരായണന്‍, ഗ്രാമപ്രകാശ്, സി പി അബൂബക്കര്‍,സി.എസ് ചന്ദ്രിക, കോഴിക്കോട്ട് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ടി പി രാമകൃഷ്ണന്‍ എംഎല്‍എ, പി മോഹനന്‍, കാനത്തില്‍ ജമീല എംഎല്‍എ, സച്ചിന്‍ ദേവ് എംഎല്‍എ ,മേയര്‍ ബീന ഫിലിപ്പ്, എഴുത്തുകാരായ കെ ഇ എന്‍ കുഞ്ഞഹമ്മദ്, കെ പി രാമനുണ്ണി, നടന്‍ ഇര്‍ഷാദ് അലി തുടങ്ങിയവര്‍ തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ മനുഷ്യച്ചങ്ങലയുടെ ഭാഗമായി.

ALSO READ: ‘ബാബര്‍ റോഡ്’പേര് വേണ്ടാ, അയോധ്യ മാര്‍ഗ് പോസ്റ്റര്‍ ഒട്ടിച്ച് ഹിന്ദുമഹാസഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News