‘കേരള സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റനായി ഇന്ദ്രജിത്ത്’, കപ്പുമായി മടങ്ങിയെത്താൻ കഴിയുമെന്ന് താരം

ഈ വർഷത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിനെ നടൻ ഇന്ദ്രജിത്ത് നയിക്കും. കൊച്ചിയിൽ നടന്ന ചടങ്ങിൽ ടീം മാനേജർ ഇടവേള ബാബു ടീമിന്റെ പ്രഖ്യാപനം നടത്തി. ഈ മാസം ഇരുപത്തി മൂന്നിനാണ് കേരള സ്ട്രൈക്കർസിന്റെ ആദ്യ മത്സരം.

ALSO READ: ‘അക്ബറും സീതയും ഒന്നിച്ച് വേണ്ട’ സിംഹത്തിനും ലൗ ജിഹാദോ? ലെ സിംഹം: ഇനി പുല്ലെങ്ങാൻ തിന്നാൻ പറയുമോ?

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പത്താം സീസനിൽ ക്രീസിലിറങ്ങാൻ മികച്ച തയ്യാറെടുപ്പുകളുമായി കേരള സ്ട്രൈക്കേഴ്സ് ഒരുങ്ങി കഴിഞ്ഞു. അടുത്ത വെള്ളിയാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്ആദ്യ മത്സരം. ബിനീഷ് കോടിയേരിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ . പ്രമുഖ താരങ്ങൾ ഉൾപ്പെട്ട ടീമിന്റെ പ്രഖ്യാപനം കൊച്ചിയിൽ നടന്നു. കൃത്യമായ പരിശീലനം നടക്കുന്നുണ്ടെന്നും കപ്പുമായി മടങ്ങിയെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ക്യാപ്റ്റൻ ഇന്ദ്രജിത് പറഞ്ഞു.

ALSO READ: ‘ഇത് കേരളമാണ്, ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും കൂടുതൽ ഉള്ള സ്ഥലം’, ‘എന്നെ പോലുള്ള സാധാരണക്കാരുടെ ഇൻസ്പിരേഷൻ മമ്മൂക്ക’

ആദ്യ മത്സരത്തിൽ മുംബൈ ഹീറോസാണ് കേരള സ്ട്രൈക്കേഴ്സിന്റെ എതിരാളികൾ. ഇത്തവണത്തെ സിസിഎല്ലിൽ ബോളീവുഡിൽ നിന്ന് ഒരു ടീമും കേരളം, ചെന്നൈ,തെലുഗ്, കന്നഡ,ഭോജ്പുരി,പഞ്ചാബ് ഉൾപ്പെടെ ആകെ എട്ട് ടീമുകളാണ് മത്സരിക്കുന്നത്. മാർച്ച് പത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻസ്ഫീൽഡ് സ്റ്റേഡിയത്തിലും കേരള സ്ട്രൈക്കേഴ്സിന് മത്സരമുണ്ട്. രാജീവ് പിള്ള,സൈജു കുറുപ്പ്, റിയാസ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ സ്ട്രൈക്കേഴ്സ് ടീമിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News