നവകേരള സദസ് അഭിമാനകരം, ഈ അപൂർവ്വമായ കൂടിച്ചേരലിൽ അഭിപ്രായം പറയാനും അകൽച്ചയില്ലാതെ ചേർന്ന് നിൽക്കാനും നമുക്ക് കഴിയും; ഇന്ദ്രൻസ്

നവകേരള സദസ് അഭിമാനമാണെന്ന് നടൻ ഇന്ദ്രൻസ്. ഈ അപൂർവ്വമായ കൂടിച്ചേരലിൽ അഭിപ്രായം പറയാനും അകൽച്ചയില്ലാതെ ചേർന്ന് നിൽക്കാനും നമുക്ക് കഴിയുന്നതിൽ സന്തോഷം ഉണ്ടെന്നും, കലാകാരന്മാരോട് ഇപ്പോഴുള്ളത് പോലെ ഇനിയും സ്നേഹം സർക്കാർ തുടരണമെന്നും നവകേരള സദസിന്റെ പ്രഭാത യോഗത്തിനിടെ ഇന്ദ്രൻസ് പറഞ്ഞു.

ALSO READ: ‘ഇത്രയും മനോഹരമായ അവസരം മുൻപ് ഉണ്ടായിട്ടില്ല’: പ്രഭാതയോഗത്തിൽ പങ്കെടുത്ത് സംവിധായകനും നടനുമായ രാജസേനൻ

രാഷ്ട്രീയപരമായോ ചിന്താപരമായോ വ്യത്യാസമില്ലാതെ നവകേരള സദസെന്ന പരിപാടിയുടെ സമാപനത്തിലേക്കാണ് കടക്കുന്നത് എന്ന് സംവിധായകൻ രാജസേനൻ പറഞ്ഞു. തീർച്ചയായും ആശയപരമായ കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചർച്ച ചെയ്യാനും നമ്മുടെ നാടിന് വേണ്ട ആവശ്യങ്ങൾ പറയാനും ആശയങ്ങൾ പങ്കിടാനും ഇത്രയും മനോഹരമായ അവസരം മുൻപ് ഉണ്ടായിട്ടില്ല എന്നും രാജസേനൻ പറഞ്ഞു. തിരുവനന്തപുരത്ത് നവകേരള സദസിന്റെ ഭാഗമായി ഇടപഴഞ്ഞിയൽ നടന്ന പ്രഭാതയോഗത്തിൽ ഇന്ദ്രൻസിനൊപ്പം രാജസേനൻ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News