‘എനിക്ക് ഇപ്പോഴും ​ഗൂ​ഗിൾ പേ ഉപയോ​ഗിക്കാനറിയില്ല, സ്മാർ‍ട്ട് ഫോൺ വാങ്ങിയത് മമ്മൂട്ടി കാരണമാണ്’

സൂര്യ നായകനായ തമിഴ് ചിത്രം മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. മലയാളികൾക്ക് ഈ ചിത്രം കുറച്ച് സ്പെഷ്യലാണ്, പ്രിയപ്പെട്ട ഇന്ദ്രൻസ് ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് കാരണം. ഓരോ ദിവസവും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഇന്ദ്രൻസിന്റെ കഥാപാത്രത്തിനും ഏറെ പ്രശംസ ലഭിച്ചിരുന്നു.

​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ലെന്ന് ഇന്ദ്രൻസിന്റെ കഥാപാത്രമായ മട്ടാഞ്ചേരി സുകുമാരൻ പറയുന്ന രം​ഗം തിയറ്ററിൽ എല്ലാവരുടെയും കണ്ണ് നനയിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് ജീവിതത്തിലും ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ലെന്ന് വ്യക്തമാക്കുന്ന ഇന്ദ്രൻസിന്റെ വീഡിയോ ആണ് വൈറലാവുന്നത്.

ALSO READ; ഷാരൂഖ് ഖാൻ അടക്കമുള്ള പ്രമുഖ താരങ്ങളെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത കരൺ ജോഹർ

സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രൻസ്. താൻ സ്മാർട്ട് ഫോൺ വാങ്ങിക്കാൻ കാരണം മമ്മൂട്ടിയാണെന്നും ഇന്ദ്രൻസ് വെളിപ്പെടുത്തി.

“ഇപ്പോഴും എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല. സത്യമായിട്ടും എനിക്കറിയില്ല. സ്മാർട്ട് ഫോൺ തന്നെ ഞാൻ ഈ അടുത്തയിടെ ആണ് വാങ്ങിയത്. മമ്മൂട്ടി സാർ ഒരു ദിവസം എന്തോ കാര്യം പറയാനായി എന്നെ വിളിച്ചു. ഞാൻ എന്റെ മകന്റെ നമ്പർ ആണ് എല്ലാവർക്കും കൊടുക്കുന്നത്. എല്ലാവർക്കും മെസേജ് അയക്കുന്നതുമെല്ലാം അവനാണെന്നും ഇന്ദ്രൻസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News