“എന്റെ പിതാവ് അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു”, വീണ്ടും വൈറലായി ഇന്നസെന്റിന്റെ പഴയ എഫ്ബി പോസ്റ്റ്

“സിനിമയിൽ നിന്ന് വന്നപ്പോൾ ഒരാവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി. അതെന്റെ വലിയ തെറ്റ്. ഇന്ന് ഞാൻ നൂറുവട്ടം പശ്ചാത്തപിക്കുന്നു. ” ഏതാണ്ട് ഒരു വർഷം മുമ്പ് ഇന്നസെന്റ് പറഞ്ഞത് എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ കറങ്ങി നടന്ന ഒരു പ്രചരണമാണിത്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഇന്നസെന്റ് തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ആ ഫെയ്സ്ബുക്ക് കുറിപ്പ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

എന്റെ പിതാവ് അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു എന്നായിരുന്നു ഇന്നസെന്റ് അന്ന് വ്യക്തമാക്കിയത്. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും.
മരണം വരെ അതിൽ മാറ്റമില്ലാ എന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം.
മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ലെന്ന് വ്യാജ പ്രസ്താവന പ്രചരിപ്പിച്ചവർക്ക് ഇന്നസെന്റ് താക്കീതും നൽകിയിരുന്നു.

ഇന്നസെന്റിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു.

ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും.
മരണം വരെ അതിൽ മാറ്റമില്ല.

എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം.
മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല.

എന്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here