
മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായ സിനിമയില്‍ ബോളീവുഡ് നടന്‍ വിവേക് ഒബ്റോയ് ആയിരുന്നു വില്ലന്‍. വിവേക് ഒബ്റോയ്ക്ക് നടന്‍ വിനീത് ആയിരുന്നു ഡബ് ചെയ്തിരുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജഗദീഷ്.
നിങ്ങള്‍ യോജിക്കുമോ വിയോജിക്കുമോ എന്നൊന്നും അറിയില്ല അന്നും ഞാനായിരുന്നു ലൂസിഫറിന്റെ സംവിധായകന്‍ എങ്കില്‍ വിവേക് ഒബ്റോയ് അല്ല വിനീതിനെ തന്നെ അഭിനയിപ്പിക്കുമായിരുന്നു ്ന്നും ജഗദീഷ് പറഞ്ഞു.
ഒരു പ്രശ്നവും ഇല്ലെന്നും വിനീത് ഗംഭീരമായിട്ട് ആ വില്ലന്‍ വേഷം ചെയ്യുമെന്നാണ് എന്റെ വിശ്വാസംമെന്നും ജഗദീഷ് പറയുന്നു. വിനീത് നന്നായി ഇംഗ്ലീഷ് പറയും. അതുകൊണ്ടാണ് ലൂസിഫറില്‍ വിവേക് ഒബ്റോയ്ക്ക് ഡബ്ബ് ചെയ്യാന്‍ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജഗദീഷിന്റെ വാക്കുകള്‍ :
‘നിങ്ങള്‍ യോജിക്കുമോ വിയോജിക്കുമോ എന്നൊന്നും അറിയില്ല. ഞാന്‍ പറയുകയാണ്, ഞാനായിരുന്നു ലൂസിഫറിന്റെ സംവിധായകന്‍ എങ്കില്‍ വിവേക് ഒബ്റോയ് അല്ല വിനീതിനെ തന്നെ അഭിനയിപ്പിക്കുമായിരുന്നു. ഒരു പ്രശ്നവും ഇല്ല. വിനീത് ഗംഭീരമായിട്ട് ആ വില്ലന്‍ വേഷം ചെയ്യുമെന്നാണ് എന്റെ വിശ്വാസം. വിനീത് നന്നായി ഇംഗ്ലീഷ് പറയും. അതുകൊണ്ടാണ് ലൂസിഫറില്‍ വിവേക് ഒബ്റോയ്ക്ക് ഡബ്ബ് ചെയ്യാന്‍ വിളിച്ചത്,’ ജഗദീഷ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here