ജന്മനാട്ടില്‍ പഞ്ചാരിമേള വിസ്മയം തീര്‍ത്ത് നടന്‍ ജയറാം; അഞ്ചാംകാലത്തില്‍ മേളപ്പെരുക്കത്തോടെ കലാശം

jayaram-pancharimelam

ജന്മനാടായ പെരുമ്പാവൂരില്‍ പഞ്ചാരിമേളത്തില്‍ വിസ്മയം തീര്‍ത്ത് നടന്‍ ജയറാം. പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലാണ് ചമയങ്ങളും നാട്യങ്ങളുമില്ലാതെ എത്തി താരം മേളം അവതരിപ്പിച്ചത്.

Read Also: ബോക്സ് ഓഫീസിൽ ‘ആലപ്പുഴ ജിംഖാന’യുടെ കിടിലം പഞ്ച്; 24 മണിക്കൂറിൽ വിറ്റത് 120.15K ടിക്കറ്റുകൾ..

പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ വലിയവിളക്ക് ആഘോഷത്തിന്റെ ഭാഗമായി നടന്ന ശ്രീബലി എഴുന്നള്ളിപ്പിനാണ് സിനിമാതാരം ജയറാം അവതരിപ്പിച്ച പഞ്ചാരിമേളം അകമ്പടി ആയത്. ഇലത്താളവും കൊമ്പും കുഴലുമായി നൂറോളം വരുന്ന മേള കലാകാരന്മാര്‍ ഇടംതലയും വലംതലയുമായി ജയറാമിന് ഒപ്പം ചേര്‍ന്നു. പതികാലത്തില്‍ തുടങ്ങിയ പഞ്ചാരിമേളം അഞ്ചാംകാലത്തില്‍ മേളപ്പെരുക്കത്തോടെ കലാശിച്ചപ്പോള്‍ മേള ആസ്വാദകര്‍ക്കും നിര്‍വൃതിയായി.

Read Also: “എജ്ജാതി”; ചിദംബരവും ഡൌൺ ട്രോഡൻസും ഒന്നിക്കുന്ന മലയാളത്തിലെ ആദ്യ ത്രാഷ് മെറ്റൽ ഗാനം തരംഗമാവുന്നു

ജയറാമിനെ കാണാനും മേളം ആസ്വദിക്കുവാനും നൂറുകണക്കിന് ആസ്വാദകരാണ് ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നത്. വീഡിയോ കാണാം:

News Summary: Actor Jayaram wowed at the Panchari Melam in his hometown Perumbavoor.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News