പുലിവാൽ കല്യാണം അഞ്ച് മണിക്കൂറുള്ള സിനിമ; നായകൻ സലീം കുമാർ: ജയസൂര്യ

salim kumar in pulival kalyanam

മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയാണ് പുലിവാൽ കല്യാണം. 2003 പുറത്തിറങ്ങിയ ചിത്രമാണെങ്കിലും ഇപ്പോഴും ആരാധകർ ഏറെയുള്ള സിനിമയാണ് പുലിവാൽ കല്യാണം. ഓരോ തവണ കാണുമ്പോഴും ചിരിയുടെ മാലപ്പടക്കങ്ങളാണ് സിനിമ കാണികൾക്ക് സമ്മാനിക്കുന്നത്.

ജയസൂര്യയെ നായകനാക്കി ഷാഫിയാണ് സിനിമ സംവിധാനം ചെയ്തത്. എന്നാൽ സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച് നിന്നതായിരുന്നു. സലീംകുമാർ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ജ​ഗതീ ശ്രീകുമാർ, ലാൽ, കാവ്യാ മാധവൻ എന്നു തുടങ്ങി വലിയ നിരയും സിനിമയിലുണ്ട്. എന്നാൽ സിനിമയിൽ നായകൻ താനായിരുന്നെങ്കിലും യഥാർഥത്തിൽ സ്കോർ ചെയ്തതും നായകനായതും സലീംകുമാറാണെന്നും അത് അദ്ദേഹത്തിൻ്റെ സിനിയാണെന്നുമാണ് ജയസൂര്യ പറഞ്ഞിരിക്കുന്നത്.

Also read: ‘മറ്റൊരു രാജ്യത്തും ഇല്ലാത്ത മാറ്റങ്ങളാണ് ഇവിടെ’; കേരളത്തെ പ്രശംസിച്ച് ഗൗരി കിഷൻ

അഞ്ച് മണിക്കൂറിൽ ഏറെ ദൈർഘ്യമുള്ള സിനിമ പിന്നീട് കട്ട് ചെയ്താണ് ഇപ്പോഴുള്ള ദൈർഘ്യത്തിലേക്ക് എത്തിയതെന്നും ജയസൂര്യ പറയുന്നു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയ സിനിമയുടെ രചന നിർവ​ഹിച്ചത് ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവർ ചേർന്നായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist