
അനധികൃതമായി കടത്തപ്പെട്ട സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന ആരോപണത്തില്‍ ആയോധന കലാകാരനും ബോളിവുഡ് നടനുമായ ജീന്‍-ക്ലോഡ് വാന്‍ഡാമെക്കെതിരെ കേസ്. സിഎൻഎൻ അഫിലിയേറ്റ് ആയ ആന്റിന 3 പ്രകാരം, നടൻ അഞ്ച് റൊമാനിയൻ സ്ത്രീകളെ മോറൽ ബോലിയ നയിക്കുന്ന ഒരു ക്രിമിനൽ ശൃംഖലയിൽ നിന്ന് “സമ്മാനമായി” സ്വീകരിച്ചതായി ആരോപിക്കപ്പെടുന്നു. മനുഷ്യക്കടത്തില്‍ അകപ്പെട്ട സ്ത്രീകളാണ് ഇതെന്ന് അറിഞ്ഞുകൊണ്ട് നടന്‍ ഇത്തരമൊരു സമ്മാനം സ്വീകരിച്ചതെന്നാണ് റൊമാനിയന്‍ അധികൃതരുടെ വാദം. ഡയറക്ടറേറ്റ് ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് ഓർഗനൈസ്ഡ് ക്രൈം ആൻഡ് ടെററിസത്തിന് (DIICOT) അധികൃതർ പരാതി നൽകി.
ഫ്രാൻസിലെ കാൻസിൽ വാൻ ഡാം സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് ആരോപണവിധേയമായ സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. ഇതിലകപ്പെട്ട ഒരു സ്ത്രീ വെളിപ്പെടുത്തല്‍ നടത്തിയതിനെത്തുടര്‍ന്ന് റൊമാനിയന്‍ ഏജന്‍സി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
‘ക്രിമിനല്‍ സംഘം രൂപീകരിച്ചതിനും മനുഷ്യക്കടത്ത് നടത്തിയതിനും അന്വേഷണം നേരിടുന്ന നിരവധി റൊമാനിയക്കാര്‍ അഞ്ച് റൊമാനിയന്‍ സ്ത്രീകളെ വാഗ്ദാനം ചെയ്തു. ഡാമെയ്ക്ക് അവരുടെ അവസ്ഥ അറിയാമായിരുന്നു. എന്നിട്ടും അവരെ ചൂഷണം ചെയ്തു’ എന്ന് ഇരകളുടെ അഭിഭാഷകന്‍ പറഞ്ഞു.
2020 ആരംഭിച്ച മനുഷ്യക്കടത്തുമായി അന്വേഷണത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ജീന്‍-ക്ലോഡ് വാന്‍ഡാമെക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്.
ജീൻ-ക്ലോഡ് വാൻ ഡാം ഒരു ബെൽജിയൻ ആയോധന കലാകാരനും, നടനും, ചലച്ചിത്ര നിർമ്മാതാവുമാണ്. ബ്ലഡ്‌സ്‌പോർട്ട് (1988), കിക്ക്‌ബോക്‌സർ (1989), യൂണിവേഴ്‌സൽ സോൾജിയർ (1992) തുടങ്ങിയ ആക്ഷൻ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ഇദ്ദേഹം. 1960 ൽ ബെൽജിയത്തിൽ ജനിച്ച അദ്ദേഹം 1980 കളിൽ ആണ് ഹോളിവുഡിലേക്ക് മാറുന്നത്. ഇതിന് മുമ്പ് കരാട്ടെയിലും കിക്ക്‌ബോക്‌സിംഗിലും പരിശീലനം നേടി.
“ദി മസിൽസ് ഫ്രം ബ്രസ്സൽസ്” എന്ന വിളിപ്പേരുള്ള അദ്ദേഹം 90-കളിൽ ഒരു പ്രധാന ആക്ഷൻ താരമായി മാറി. കരിയറിലെ ഉന്നതിയിലായിരുന്നിട്ടും, ലഹരിവസ്തുക്കളുടെ ദുരുപയോഗവും നിയമപരമായ പ്രശ്നങ്ങളും അദ്ദേഹം നേരിട്ടു. കൊക്കെയ്‌നിന് അടിമയായിരുന്ന അദ്ദേഹം ഒരിക്കൽ മദ്യപിച്ച് വാഹനമോടിച്ചതിനും ഗാർഹിക പീഡനത്തിനും അറസ്റ്റിലായിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here