പെൺ വേഷത്തിൽ തമിഴ്‌നടൻ ജീവയുടെ കിടിലൻ മേക്കോവർ, രാത്രി പുറത്തിറങ്ങരുതെന്ന് തുടങ്ങി മോശം കമന്റുകൾ; വീഡിയോ

തമിഴ് സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടനാണ് ജീവ. പ്രണയ സിനിമകളിൽ തിളങ്ങുന്ന താരത്തിന് നിരവധി ആരാധകർ തെന്നിന്ത്യയിലുണ്ട്. ഇപ്പോഴിതാ പെൺ വേഷത്തിലുള്ള തന്റെ ഒരു കിടിലൻ മേക്കോവർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ താരം. വരലാരു മുഖ്യം എന്ന 2022 ൽ പുറത്തിറങ്ങിയ ചിത്രത്തിന് വേണ്ടിയാണ് ജീവ ഇത്തരത്തിൽ മേക്കോവർ നടത്തിയിരുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ വീണ്ടും താരം പങ്കുവവെച്ചിരിക്കുന്നത്.

ALSO READ: ‘അത് ലോക്കാ മോനെ ഇങ്ങ് പോരെ’, കമന്റ് ബോക്സ് ഓഫ് ചെയ്യാൻ കാരണമുണ്ട്, വെളിപ്പെടുത്തി നമിത പ്രമോദ്

നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ നെഗറ്റീവ് കമന്റുകൾ പങ്കുവെക്കുന്നവരും കുറവല്ല. രാത്രി പുറത്തിറങ്ങല്ലേ, കാണാൻ സിൽക്കിന്റെ പോലെയുണ്ട് തുടങ്ങിയ കമന്റുകളും പലരും പങ്കുവെക്കുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമായ ജീവ പലപ്പോഴും ഇത്തരത്തിലുള്ള ബിഹൈൻഡ് സീനുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

ALSO READ: ഹസിൻ ജഹാൻ്റെ മനസ് മാറിയോ? മുഹമ്മദ് ഷമിക്ക് ആശംസകളുമായി മുൻ ഭാര്യയുടെ വീഡിയോ; ഇരുവരും വീണ്ടും ഒന്നിക്കുന്നു?

അതേസമയം, 3.6 മില്യൺ വ്യൂസ് ആണ് ജീവയ്ക്ക് ഫേസ്ബുക്കിൽ ഉള്ളത്. നയൻതാരയുമൊത്തുള്ള സിനിമകിലെ ബിഹൈൻഡ് സീനുകളും മറ്റും അടുത്തിടെ ഈ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News