
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജോജു ജോര്‍ജ്. ഒരുപാട് മനോഹരമായ കഥാപാത്രങ്ങളെയാണ് ജോജു ജോര്‍ജ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് താരം. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോജു ജോര്‍ജ് മനസ് തുറന്നത്.
എന്നെ കുറെ പേര് ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെയാണ് വിളിക്കുന്നതെന്ന് ജോജു പറഞ്ഞു. അങ്ങനെയൊക്കെ അഡ്രസ് ചെയ്ത് എന്നെ പറയാറുണ്ടെന്നും വേദിയില്‍ ഇരുത്തി പറഞ്ഞിട്ടുണ്ടെന്നും ജോജു തുറന്ന് പറയുന്നു.
ജോജു ജോര്‍ജിന്റെ വാക്കുകള്‍:
‘എന്നെ കുറെ പേര് ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെയാണ് വിളിക്കുന്നത്. അങ്ങനെയൊക്കെ അഡ്രസ് ചെയ്ത് എന്നെ പറയാറുണ്ട്. വേദിയില്‍ ഇരുത്തി പറഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്. പിന്നെ നമ്മള്‍ക്ക് പ്രൊജക്റ്റ് കിട്ടുന്നതിനനുസരിച്ചാണ് സിനിമ ചെയ്യുക. നിങ്ങള്‍ തന്നെ ആലോചിച്ച് നോക്കൂ, ജോസഫില്‍ പൊലീസ്, നായാട്ടില്‍ പൊലീസ് ,ഇരട്ടയില്‍ രണ്ട് പൊലീസ്. എനിക്ക് അപ്രിസിയേഷന്‍ കിട്ടിയ മൂന്ന് പടങ്ങളിലും ഞാന്‍ പൊലീസാണ്. ഈ മൂന്നെണ്ണത്തിനും എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഇതൊക്കെ പൊലീസ് വേഷത്തിനാണ് കിട്ടിയത്,’ ജോജു ജോര്‍ജ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here