28 വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഉലകനായകൻ കമൽ ഹാസനും സംവിധായകൻ ശങ്കറും ഒന്നിക്കുന്നു; ഇന്ത്യൻ 2 തിയറ്ററുകളിലേക്ക്

പ്രേക്ഷകരുടെ പ്രതീക്ഷയും സിനിമ അണിയറ പ്രവർത്തകരുടെ ആഗ്രഹവും കണ്ടുമുട്ടുന്ന ഇടമാകും ഇന്ത്യൻ 2 തീയറ്ററുകൾ എന്ന് ഉലക നായകൻ കമൽ ഹാസൻ. 28 വർഷങ്ങൾക്ക് ശേഷം ‘സേനാപതി’ വീണ്ടും അവതരിക്കുന്ന ഇന്ത്യൻ 2 വിന്റെ കേരള ലോഞ്ചിൽ സംസാരിക്കുകയായിരുന്നു കമലഹസൻ. ജൂലൈ 12നാണ് സിനിമ തീയറ്ററുകളിൽ എത്തുക.

Also Read; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗ ചാർജിങ് സ്റ്റേഷനുകൾ; ഇനിമുതല്‍ 2 ടെർമിനലുകളിലുമായി ഒരേ സമയം 8 വാഹനങ്ങൾ ചാർജ് ചെയ്യാം

അനീതി കണ്ടാൽ ഞാൻ വീണ്ടും എത്തിയിരിക്കും എന്ന വാക്ക് പാലിക്കാൻ വീണ്ടും സേനാപതി എത്തുകയാണ്. 28 വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഉലക നായകൻ കമൽ ഹാസനും സംവിധായകൻ ശങ്കറും ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗവുമായി എത്തുന്നത്. ഏറെ പ്രവർത്തകരുടെ അശ്രാന്ത പരിശ്രമമുള്ള, പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു ഉയരുന്ന സിനിമയാകും ഇന്ത്യൻ 2 എന്ന് ഉലകനായകൻ കമൽ ഹാസൻ.

Also Read; ‘പ്രതിഭയാണ് പ്രതിഭാസമാണ്’; ലമീന്‍ യമാലിന്‍റെ ഗോളിന് ‘ലാലിഗ’യുടെ അഭിനന്ദനം ജഗതിയുടെ സിനിമാ ഡയലോഗിലൂടെ

സേനാപതി വീണ്ടും അവതരിക്കാൻ വേണ്ട നല്ല കഥക്കായുള്ള കാത്തിരിപ്പാണ് രണ്ടാം ഭാഗം ഇത്രയും വൈകാൻ കാരണമെന്ന് സംവിധായകൻ പറഞ്ഞു. ശങ്കർ സിനിമയിൽ വീണ്ടും എത്തുന്നു എന്നതിനൊപ്പം കമൽ ഹസന്റെ കൂടെ അഭിനയിക്കാനും ഭാഗ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ സിദ്ധാർഥ്. അനിരുധ് ആണ് സിനിമയുടെ സംഗീത സംവിധാനം.200 കോടിക്കടുത്ത് മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഗോകുലം മൂവിസ് ആണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനവും സംഘം സിനിമയുടെ കേരള ലോഞ്ചിൽ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News