‘ഡോ. എംഎസ് സ്വാമിനാഥന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു’ ; ഹരിത വിപ്ലവത്തിന്റെ പിതാവിന്റെ നിര്യാണത്തിൽ അനുശോചിച്ച് നടൻ കമൽ ഹാസൻ

പ്രമുഖ കാർഷിക ശാസ്തജ്ഞനും, ഇന്ത്യയുടെ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എംഎസ് സ്വാമിനാഥന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽ ഹാസൻ. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടൻ അനുശോചനം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് നടൻ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപമിങ്ങനെ;

Also Read; എസ്എടിയിലെ സൗജന്യ ഹൃദയ ചികിത്സയിലൂടെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത് 600 ലേറെ കുട്ടികൾ

‘പ്രമുഖ കാർഷിക ശാസ്തജ്ഞനും, ഇന്ത്യയുടെ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എംഎസ് സ്വാമിനാഥന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ ഭരണം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് ഭരണ സംഖ്യയെ പോറ്റാനുള്ള രാജ്യത്തിന്റെ കഴിവിനെക്കുറിച്ചായിരുന്നു. ഈ ദൗത്യം നിർവഹിക്കാൻ ഇന്ത്യക്ക് കഴിയില്ലെന്ന് ലോകം മുഴുവൻ വിശ്വസിച്ചിരുന്നു. ഡോ. എംഎസ് സ്വാമിനാഥനെപ്പോലുള്ള നമ്മുടെ മുൻഗാമികളാണ്‌ ഇന്ത്യയെ സ്വയം പര്യാപ്തവും ഭക്ഷ്യ ക്ഷാമമില്ലാത്തതുമായ രാഷ്ട്രമാക്കി മാറ്റിയത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രവർത്തനങ്ങളോട് നാമെല്ലാം കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മഹത്തായ സംഭാവനകളെ നന്ദിയുള്ള ഒരു രാഷ്ട്രം ഒരിക്കലും മറക്കില്ല.’

Also Read; ജീവനക്കാരിയെ ചോദ്യം ചെയ്തു ; ബിസ്സിനസ്സ് പങ്കാളിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് സ്പാ മാനേജർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News