ജൂറിയോട് നന്ദി, എന്നാൽ ആ പുരസ്‍കാരം ഞാൻ സ്വീകരിക്കില്ല: നടൻ കിച്ച സുദീപ്

കർണാടക സർക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരം നടൻ കിച്ച സുദീപ് അർഹനായിരുന്നു. എന്നാൽ ആ പുരസ്‍കാരം നിരസിച്ചിരിക്കുകയാണ് അദ്ദേഹം. വർഷങ്ങൾക്ക് മുൻപ് തന്നെ പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് എടുത്ത തീരുമാനത്തെ തുടർന്നാണ് അദ്ദേഹം പുരസ്‍കാരം സ്വീകരിക്കാത്തത്. അതേസമയം തന്നെ മികച്ച നടനായി തന്നെ തിരഞ്ഞെടുത്ത ജൂറിയോട് നന്ദിയുണ്ടെന്നും കിച്ച സുദീപ് എക്സിലൂടെ വ്യക്തമാക്കി.

കർണാടക സർക്കാ‌രിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ഒരു പദവിയാണ് എന്നും അതിന് എല്ലാ ജൂറി അം​ഗങ്ങളോടും നന്ദി അറിയിക്കുന്നുവെന്നും നടൻ കുറിച്ചു. എന്നാൽ, അവാർഡുകൾ സ്വീകരിക്കില്ലെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ താൻ തീരുമാനിച്ചിരുന്നു എന്നും പുരസ്കാരങ്ങളും അം​ഗീകാരവുമൊന്നും പ്രതീക്ഷിക്കാതെയാണ് താൻ എപ്പോഴും അഭിനയിക്കുന്നത് എന്നുമാണ് താരം പറഞ്ഞത്.

സംസ്ഥാന സർക്കാരിന്റെ അം​ഗീകാരം തനിക്ക് പ്രചോദനം നൽകുന്നുവെന്നും എല്ലാവരോടും കടപ്പെട്ടിരിക്കുന്നു എന്നും താരം പറഞ്ഞു. തന്റെ തീരുമാനം ജൂറി അംഗങ്ങളെയോ സർക്കാരിനെയോ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. തന്റെ തീരുമാനത്തെ നിങ്ങൾ ബഹുമാനിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും തന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചതിനും ഈ അവാർഡിന് പരിഗണിച്ചതിനും ബഹുമാനപ്പെട്ട ജൂറി അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും ഒരിക്കൽ കൂടി നന്ദി എന്നാണ് നടന്റെ പോസ്റ്റ്.

also read: ‘റണ്‍വേ’ ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ ഗാനം പുറത്ത്

2019 ൽ റിലീസ് ചെയ്ത ‘പൈൽവാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കിച്ച സുദീപിനെ മികച്ച നടനായി തിരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News