പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ആര്‍ മാധവനെ നിയമിച്ചു

പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നടനും സംവിധായകനുമായ ആര്‍ മാധവനെ നിയമിച്ചു. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വിതരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ മാധവനെ അഭിനന്ദിച്ചു.ചലച്ചിത്ര ലോകത്തെ ആര്‍ മാധവന്റെ സംഭാവനകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തലവനായി തന്നെ നിയോഗിച്ചതില്‍ ആര്‍ മാധവന്‍ കേന്ദ്രമന്ത്രിയ്ക്ക് നന്ദി അറിയിച്ചു.

ALSO READ:തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം
മുന്‍ പ്രസിഡന്റ് ഡയറക്ടര്‍ ശേഖര്‍ കപൂറിന്റെ കാലാവധി 2023 മാര്‍ച്ച് 3 ന് അവസാനിച്ചിരുന്നു. ഇതേത്തുടർന്നാണ് മാധവനെ ചെയർമാൻ സ്ഥാനത്തേക്ക് നിയോഗിച്ചത്.

മാധവന്‍ സംവിധാനം ചെയ്യുകയും പ്രധാന കഥാപത്രത്തിലെത്തുകയും ചെയ്ത റോക്കട്രി: ദി നമ്പി എഫക്റ്റ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ദേശീയ അവാര്‍ഡിന് മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ പുരസ്‌കാരം നേടിയിരുന്നു.

ALSO READ:ആദിത്യ L 1 വിക്ഷേപണം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like