അദ്ദേഹത്തിന്റെ മരണത്തോളം വലിയ വേദനയും അമ്പരപ്പും സിനിമയില്‍ നിന്നുണ്ടായിട്ടില്ല: മനസ് തുറന്ന് മധു

നടന്‍ ജയന്റെ മരണത്തോളം വലിയ വേദനയും അമ്പരപ്പും സിനിമയില്‍ നിന്നുള്ള മറ്റൊരു മരണവും നല്‍കിയിട്ടില്ല എന്ന് നടന്‍ മധു. സ്നേഹവും, വിനയവും, ആത്മാര്‍ത്ഥതയും, കൃത്യനിഷ്ഠതയും എല്ലാമുള്ള സുഹൃത്തായിരുന്നു ജയനെന്ന് മധു പറഞ്ഞു.

Also Read : ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം ചിക്കന്‍ തോരന്‍

സിനിമയിലൂടെ വലിയ ജീവിത വിജയം സ്വപ്നം കണ്ടിരുന്ന ആളായിരുന്നു ജയന്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ ഒന്നിച്ച് കുറെ സിനിമകള്‍ ചെയ്തു. അതെല്ലാം വലിയ സാമ്പത്തിക ജിവയം നേടിയവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജയന്റെ മരണത്തോളം വലിയ വേദനയും അമ്പരപ്പും സിനിമയില്‍ നിന്നുള്ള മറ്റൊരു മരണവും നല്‍കിയിട്ടില്ല. കൂടെയുണ്ടായിരുന്ന, ഒരുമിച്ചിരിക്കുകയും ഭക്ഷണം കഴിക്കുകയും, തമാശ പറയുകയും അഭിനയിക്കുകയും ചെയ്തിരുന്ന ഒരാള്‍ നിമിഷ നേരം കൊണ്ട് ഈ ഭൂമിയില്‍ നിന്ന് ഇല്ലാതാകുന്ന അവസ്ഥ ഉള്‍ക്കൊള്ളാനാകുന്നതായിരുന്നില്ല.

Also Read : മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്

സിനിമയിലൂടെ വലിയ ജീവിത വിജയമുണ്ടാകുമെന്ന് സ്വപ്നം കണ്ട ആളായിരുന്നു ജയന്‍. സ്നേഹവും, വിനയവും, ആത്മാര്‍ത്ഥതയും, കൃത്യനിഷ്ഠതയും എല്ലാമുള്ള സുഹൃത്തായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് കുറെ സിനിമകള്‍ ചെയ്തു. അതെല്ലാം വലിയ സാമ്പത്തിക ജിവയം നേടിയവയായിരുന്നു.

പുതിയ തലമുറ എന്നെ കാണുന്നത് അച്ഛന്റെയും മുത്തച്ഛന്റെയുമെല്ലാം വേഷത്തിലാണ്. എന്നാല്‍ വൃദ്ധനായ ജയന്റെ ഒരു ചിത്രം ആരുടെയും മനസിലുണ്ടാകില്ല. മലയാള സിനിമ നിലനില്‍ക്കുന്ന കാലത്തോളം ജയന്‍ ഒരു ആവേശമാണ് എന്നതില്‍ തര്‍ക്കമില്ല. വലിയ താരമൂല്യമുള്ള കാലത്താണ് ജയന്‍ പോയത്. അത് കൊണ്ട് തന്നെ ജയന്‍ ഇന്നും ജ്വലിച്ച് നില്‍ക്കുന്നു,’ മധു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News