നടന്‍ മധുപാല്‍ അങ്ങനെ പറഞ്ഞിട്ടില്ല ; കൈരളി ന്യൂസിന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

കൈരളിയുടെ പേരില്‍ വീണ്ടും വ്യാജ പ്രചാരണം.നടന്‍ മധുപാലിന്റെ പ്രസ്താവന എന്ന തരത്തിലാണ് വ്യാജ വാര്‍ത്ത. കെ.എസ് ചിത്ര പാടുന്ന സിനിമകളില്‍ നടന്‍ മധുപാല്‍ അഭിനയിക്കില്ല എന്ന തരത്തിലാണ് കൈരളി ന്യൂസ് ചാനലിന്റേതെന്ന പേരില്‍ പുതിയ വ്യാജ പ്രചാരണം.

ALSO READ ;രാമക്ഷേത്രത്തെ തെരഞ്ഞെടുപ്പ് ഇന്ധനമാക്കി ബിജെപി ഉപയോഗിക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കഴിഞ്ഞ ദിവസവും കൈരളി ന്യുസിന്റെ പേരില്‍ സംഘപരിവാര്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു.ത്യശ്ശൂര്‍ ലൂര്‍ദ് മാതാ കത്തീഡ്രലില്‍ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ് കീരിടം താഴെ വീണ് പൊട്ടിയിരുന്നു.
ഇത് കൈരളി ന്യൂസിന്റെ ക്യാമരമാനാണ് ചെയ്തതെന്നായിരുന്നു വ്യാജ ആരോപണം.ബിജെപി നേതാവ് ശങ്കു ടി ദാസ് മറ്റൊരു വാര്‍ത്താ ചാനലില്‍ സംസാരിക്കവെയാണ് ഈ ആരോപണം ഉന്നയിച്ചത്.എന്നാല്‍ ഇത് വസുതുതാവിരുദ്ധമാണെന്ന് പിന്നീട് തെളിഞ്ഞു. എന്നാല്‍ ഇതില്‍ മാപ്പ് പരയാനോ പ്രസ്താവന പിന്‍വലിക്കാനോ ശങ്കു ടി ദാസും സംഘപരിവാറും തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News