
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. വിശേഷ ദിവസങ്ങളിൽ ആരാധകർക്ക് താരം തന്റെ ആശംസകൾ അറിയിക്കാറുമുണ്ട്. ചിലപ്പോൾ വീഡിയോ ആവാം, അല്ലെങ്കിൽ ഫോട്ടോ ആവാം അദ്ദേഹം പോസ്റ്റ് ചെയ്യുക. ഇന്ന് ‘എല്ലാവർക്കും സന്തോഷം നിറഞ്ഞ ഈസ്റ്റർ ആശംസിക്കുന്നു’ എന്നാണ് മമ്മൂട്ടി ഒരു ചിത്രത്തിന് ഒപ്പം പങ്കുവെച്ചിരിക്കുന്നത്.
അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ എല്ലാവരും ശ്രദ്ധിച്ചത് ആ ഷർട്ടിൽ തന്നെ ആയിരിക്കും. പീച്ച് നിറത്തിലെ ഷർട്ടാണ് താരം ഇട്ടിരുന്നത്. എംബ്രോയിഡറി ചെയ്ത ഒരു മുയലിനെയും മമ്മൂട്ടിയുടെ ഷർട്ടിൽ കാണാം. എല്ലാവരും മുയലിനെ കുറിച്ച് കമന്റായി കുറിക്കുന്നുമുണ്ട്. ഈ ചിരി മതി മനസ് നിറയാൻ എന്നാണ് മറ്റു ചിലർ കുറിച്ചിരിക്കുന്നത്.
ALSO READ: ‘കുറച്ച് കടുപ്പമുള്ള കാര്യമാണ്’; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ
മമ്മൂട്ടിയുടെ വസ്ത്രധാരണം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ലളിതവും എന്നാൽ സ്റ്റൈലിഷുമായ തിരഞ്ഞെടുപ്പുകൾ. മമ്മൂട്ടി പൊതുവേ സിംപിൾ ലുക്ക് ഇഷ്ടപ്പെടുന്ന ആളാണ്, എങ്കിലും അത് സ്റ്റൈലിഷ് ആയിരിക്കും. അത് തന്നെയാണ് ഇവിടെയും കണ്ടത്. വസ്ത്രധാരണത്തിന് വലിയ പ്രാധാന്യം നൽകുന്ന അദ്ദേഹം, കഥാപാത്രത്തിന് അനുയോജ്യമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധാലുവാണ്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം. ശനിയാഴ്ച ചിത്രത്തിന്റെ ട്രെയ്‍ലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വൻ സ്വീകാര്യതയാണ് ട്രെയ്‌ലറിനും ലഭിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




